
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 4041 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 91 പുരുഷന്‍മാരും 83 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
259 പേര്‍ രോഗമുക്തരായി. 1419 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83177 പേര്‍ കോവിഡ് ബാധിതരായി. 80906 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7333 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 23
ഏറ്റുമാനൂര്‍- 20
ചങ്ങനാശേരി- 11
മുണ്ടക്കയം- 10
കുമരകം, കാഞ്ഞിരപ്പള്ളി- 8
ചിറക്കടവ്, പാമ്പാടി- 6
പുതുപ്പള്ളി, ഈരാറ്റുപേട്ട, ഭരണങ്ങാനം-5
ഞീഴൂര്‍, പൂഞ്ഞാര്‍, നെടുംകുന്നം, തീക്കോയി, മീനടം-4
കൂട്ടിക്കല്‍, കല്ലറ, നീണ്ടൂര്‍, കിടങ്ങൂര്‍, തലപ്പലം, കൂരോപ്പട, പാലാ -3
അയര്‍ക്കുന്നം, വാഴപ്പള്ളി, അതിരമ്പുഴ, മേലുകാവ്, വെച്ചൂര്‍, ചെമ്പ്, കങ്ങഴ, കറുകച്ചാല്‍, തിടനാട്, കരൂര്‍, കടുത്തുരുത്തി, വെളിയന്നൂര്‍-2
മറവന്തുരുത്ത്, ഉഴവൂര്‍, വിജയപുരം,മുത്തോലി, വാകത്താനം, കടനാട്, തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം, ആര്‍പ്പൂക്കര, വൈക്കം, രാമപുരം, മാടപ്പള്ളി, കടപ്ലാമറ്റം, കൊഴുവനാല്‍, പാറത്തോട്, എലിക്കുളം, പള്ളിക്കത്തോട്-1