കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.29 ശതമാനം; 1474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1099 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 1474 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 8056 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.29 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 671 പുരുഷന്‍മാരും 633 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1099 പേര്‍ രോഗമുക്തരായി. 6528 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 244840 പേര്‍ കോവിഡ് ബാധിതരായി. 235800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39370 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-141

ചിറക്കടവ്-59

മാടപ്പള്ളി-42

അയ്മനം-41

എലിക്കുളം-39

ആര്‍പ്പൂക്കര-35

മുളക്കുളം, മണര്‍കാട്, ചങ്ങനാശേരി-34

വാകത്താനം-33

പാറത്തോട്-32

പാലാ, വാഴൂര്‍-31

കാഞ്ഞിരപ്പള്ളി-30

അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ്-29

കൊഴുവനാല്‍-28

തിരുവാര്‍പ്പ്-27

പുതുപ്പള്ളി-26

വെള്ളൂര്‍-25

മരങ്ങാട്ടുപിള്ളി, പാമ്പാടി, കടപ്ലാമറ്റം-24

വെച്ചൂര്‍-23

കല്ലറ, പൂഞ്ഞാര്‍-22

എരുമേലി, വിജയപുരം-20

തലപ്പലം, ഭരണങ്ങാനം, കരൂര്‍-19

പള്ളിക്കത്തോട്, കാണക്കാരി, മീനച്ചില്‍-18

കടുത്തുരുത്തി, തിടനാട്, കങ്ങഴ-17

കിടങ്ങൂര്‍-16

ഈരാറ്റുപേട്ട, കറുകച്ചാല്‍, അതിരമ്പുഴ-15

നെടുംകുന്നം, ചെമ്പ്, പനച്ചിക്കാട്-14

തൃക്കൊടിത്താനം, മുണ്ടക്കയം-13

മുത്തോലി, വൈക്കം-12

മാഞ്ഞൂര്‍, കൂരോപ്പട-11

നീണ്ടൂര്‍, കുറവിലങ്ങാട്, രാമപുരം-10

തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി-9

കുറിച്ചി-8

മേലുകാവ്, ഉഴവൂര്‍, അകലക്കുന്നം-7

പായിപ്പാട്, വെളിയന്നൂര്‍, മീനടം-6

വെള്ളാവൂര്‍, കൂട്ടിക്കല്‍, മറവന്തുരുത്ത്, കുമരകം, കടനാട്, തീക്കോയി -5

ടി.വി പുരം-4

ഞീഴൂര്‍, കോരുത്തോട്-3

മണിമല-2

മൂന്നിലവ്, തലനാട്, ഉദയനാപുരം-1