കോട്ടയം ജില്ലയില്‍ 925 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.89 ശതമാനം; 1447 പേര്‍ രോഗമുക്തരായി; രോഗബാധിതരിൽ അധികവും സ്ത്രീകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 925 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 918 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 7779 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.89 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 418 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1447 പേര്‍ രോഗമുക്തരായി. 7230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 240097 പേര്‍ കോവിഡ് ബാധിതരായി. 231186 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41809 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -98

കാഞ്ഞിരപ്പള്ളി – 47

ചങ്ങനാശേരി – 34

ഏറ്റുമാനൂർ, മാടപ്പള്ളി – 32

പനച്ചിക്കാട് -25

പാലാ, കരൂർ – 23

പാമ്പാടി – 22

മുണ്ടക്കയം – 20

തലയോലപ്പറമ്പ്, എരുമേലി-19

മാഞ്ഞൂർ – 18

വൈക്കം -17

കൂരോപ്പട, വാകത്താനം-16

പാറത്തോട്, പായിപ്പാട് – 15

പുതുപ്പള്ളി, അതിരമ്പുഴ, മണർകാട് – 14

മണിമല, കൂട്ടിക്കൽ, ഭരണങ്ങാനം, എലിക്കുളം-13

കടപ്ലാമറ്റം, വാഴപ്പള്ളി, കുറിച്ചി, മരങ്ങാട്ടുപിള്ളി, അകലക്കുന്നം -12

ചെമ്പ്, ആർപ്പൂക്കര – 11

നെടുംകുന്നം, വിജയപുരം, ഉദയനാപുരം, കടനാട്,
കടുത്തുരുത്തി, തിരുവാർപ്പ്, രാമപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത് – 10

കിടങ്ങൂർ, ഈരാറ്റുപേട്ട, അയ്മനം -9

വാഴൂർ, നീണ്ടൂർ, തീക്കോയി-8

വെള്ളൂർ, ടി.വി പുരം, മീനച്ചിൽ, കങ്ങഴ, മുളക്കുളം – 7

തിടനാട്, വെള്ളാവൂർ, മുത്തോലി, തലയാഴം, കോരുത്തോട്- 6

മീനടം, പള്ളിക്കത്തോട്, കുമരകം, കാണക്കാരി, അയർക്കുന്നം – 5

കുറവിലങ്ങാട്, കല്ലറ – 4

കൊഴുവനാൽ, ഞീഴൂർ, ചിറക്കടവ്- 3

വെച്ചൂർ, കറുകച്ചാൽ, പൂഞ്ഞാർ – 2

മേലുകാവ്, വെളിയന്നൂർ, ഉഴവൂർ, തലനാട് – 1