
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 185 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 3856 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 98 പുരുഷന്‍മാരും 70 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
212 പേര്‍ രോഗമുക്തരായി. 1396 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83367 പേര്‍ കോവിഡ് ബാധിതരായി. 81118 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7351 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 25
പാമ്പാടി- 12
ഏറ്റുമാനൂര്‍- 9
മുത്തോലി- 8
എലിക്കുളം, അതിരമ്പുഴ-7
ചങ്ങനാശേരി, തിടനാട്-6
ഉഴവൂര്‍, കുറവിലങ്ങാട്, മറവന്തുരുത്ത്-5
മാഞ്ഞൂര്‍, കുറിച്ചി, അകലക്കുന്നം, കാഞ്ഞിരപ്പള്ളി, ഞീഴൂര്‍-4
തലയാഴം, വെളിയന്നൂര്‍, ഉദയനാപുരം, മുളക്കുളം, അയര്‍ക്കുന്നം, ഭരണങ്ങാനം, തിരുവാര്‍പ്പ്, വെള്ളാവൂര്‍, വെച്ചൂര്‍, പാലാ, ആര്‍പ്പൂക്കര, പള്ളിക്കത്തോട്, ചിറക്കടവ്-3
ഈരാറ്റുപേട്ട, മീനടം, എരുമേലി, മാടപ്പള്ളി, തലപ്പലം, മണര്‍കാട്, കരൂര്‍, പൂഞ്ഞാര്‍, മീനച്ചില്‍, കൂരോപ്പട, രാമപുരം, പുതുപ്പള്ളി-2
വൈക്കം, നീണ്ടൂര്‍, കിടങ്ങൂര്‍, കടുത്തുരുത്തി, പാറത്തോട്, മണിമല, വാഴപ്പള്ളി, മുണ്ടക്കയം, കങ്ങഴ, വെള്ളൂര്‍, ചെമ്പ്, മരങ്ങാട്ടുപള്ളി, നെടുംകുന്നം-1



