play-sharp-fill
കോട്ടയം ജില്ലയില്‍ 963 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.61 ശതമാനം; 693 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 963 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.61 ശതമാനം; 693 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 963 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 957 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറ് പേർ രോഗബാധിതരായി.

പുതിയതായി 9072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.61 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 401 പുരുഷന്‍മാരും 390 സ്ത്രീകളും 172 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

693 പേര്‍ രോഗമുക്തരായി. 7514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 222020 പേര്‍ കോവിഡ് ബാധിതരായി. 212230 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36933 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-101

കാഞ്ഞിരപ്പള്ളി – 72

പനച്ചിക്കാട്-51

നെടുംകുന്നം – 30

ഈരാറ്റുപേട്ട 28

ഏറ്റുമാനൂർ – 27

കുറിച്ചി – 25

മാടപ്പള്ളി, പാലാ, പാമ്പാടി – 23

പാറത്തോട് -22

അയർക്കുന്നം, മുത്തോലി -21

ചെമ്പ്, വൈക്കം – 20

കടുത്തുരുത്തി, പുതുപ്പള്ളി – 19

ചങ്ങനാശേരി, കുറവിലങ്ങാട്- 18

കുമരകം, മുണ്ടക്കയം – 16

വെച്ചൂർ-15

മണർകാട്‌ – 14

കാണക്കാരി, തൃക്കൊടിത്താനം – 13

ചിറക്കടവ്, കങ്ങഴ, കരൂർ, പൂഞ്ഞാർ, വെളിയന്നൂർ-12

കറുകച്ചാൽ – 11

ആർപ്പൂക്കര, തീക്കോയി, വാകത്താനം, വെള്ളൂർ – 10

അയ്മനം, കിടങ്ങൂർ, മീനച്ചിൽ-9

അകലക്കുന്നം, കല്ലറ, കോരുത്തോട്, മാഞ്ഞൂർ, മുളക്കുളം, വിജയപുരം- 8

അതിരമ്പുഴ, മീനടം, രാമപുരം – 7

പായിപ്പാട്, വാഴൂർ – 6

കൂരോപ്പട, നീണ്ടൂർ, ടി.വി പുരം, തലയാഴം, തലയോലപ്പറമ്പ്- 5

ഭരണങ്ങാനം, എരുമേലി, മറവന്തുരുത്ത്, ഉദയനാപുരം – 4

എലിക്കുളം, പള്ളിക്കത്തോട്, പൂഞ്ഞാർ തെക്കേക്കര, തിടനാട്, ഉഴവൂർ, വാഴപ്പള്ളി, വെള്ളാവൂർ- 3

കടനാട്, ഞീഴൂർ, തലനാട്, തിരുവാർപ്പ് -2

കൊഴുവനാൽ, മണിമല, മരങ്ങാട്ടുപിള്ളി, മേലുകാവ്, മൂന്നിലവ്, തലപ്പലം – 1