video
play-sharp-fill

വഴിതടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; കോട്ടയത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു; അറസ്റ്റിലായത് സഹോദരങ്ങള്‍

വഴിതടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; കോട്ടയത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു; അറസ്റ്റിലായത് സഹോദരങ്ങള്‍

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: വഴിതടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുട്ടമ്പലം ചില്‍ഡ്രൻസ് പാര്‍ക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശ്ശേരില്‍ ബ്രിജിത്ത് സക്കറിയ (35), സഹോദരൻ അരുണ്‍ സക്കറിയ (31) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്. യുവാക്കള്‍ വെല്‍ഡിങ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന വാഹനം മുട്ടമ്പലം ചില്‍ഡ്രൻസ് പാര്‍ക്കിന് സമീപം വീടിനു മുന്നിലിട്ടതിനാല്‍ പ്രതികളുടെ വാഹനം പുറത്തേക്കിറക്കാനാകാതെവന്നു.

ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. ഇതിനിടെ പ്രതികള്‍ യുവാക്കളെ വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. അരുണ്‍ സക്കറിയയുടെ പേരില്‍ കുമരകം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.