play-sharp-fill
കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരിൽ പലരും ജോലി ചെയ്യുന്നതും, പൊതുജനങ്ങളോട് സംസാരിക്കുന്നതും മാസ്ക് വെയ്ക്കാതെ; ഇവരെ ആര് നന്നാക്കും? ഇതൊന്നും കളക്ടർ കാണുന്നില്ലേ?

കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരിൽ പലരും ജോലി ചെയ്യുന്നതും, പൊതുജനങ്ങളോട് സംസാരിക്കുന്നതും മാസ്ക് വെയ്ക്കാതെ; ഇവരെ ആര് നന്നാക്കും? ഇതൊന്നും കളക്ടർ കാണുന്നില്ലേ?

സ്വന്തം ലേഖകന്‍

കോട്ടയം : ജില്ലയുടെ ഭരണാസിരാകേന്ദ്രമായ കളക്ടറേറ്റിലെ ജീവനക്കാരിലധികവും ജോലി ചെയ്യുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ. റോഡരുകിൽ നിന്ന് ചായ കുടിക്കാനായി മാസ്‌ക് താഴ്ത്തിയവരോട് 500 രൂപ പിഴ ഈടാക്കിയ സംഭവം കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. നിയമങ്ങൾ കർശനമായി പാലിച്ചു നിയമപാലകരും പൊതുജനങ്ങളും മഹാമാരിക്കെതിരെ കൈകോർക്കുമ്പോഴാണ് ജില്ലാ കളക്ടറുടെ മൂക്കിന്‌താഴെ ഗുരുതര പിഴവ് ആവർത്തിക്കപ്പെടുന്നത്.

 

 

ജീവനക്കാരിൽ പലരും തങ്ങൾ നിയമത്തിന് അതീതരാണെന്ന ഭാവത്തിലാണ് ജോലിക്കെത്തുന്നത്. മാസ്കും സാമൂഹിക അകലവുമൊന്നും ഇക്കൂട്ടർക്ക് ബാധകമേ അല്ല. പലരും ഓഫീസിനുള്ളിലും വരാന്തകളിലും ഉൾപ്പെടെ കൂട്ടം കൂടിനിന്ന് സംസാരിക്കുന്ന കാഴ്ച ഇവിടെ പുതുമയല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും വായും മൂക്കും മൂടാതെ താടിയിൽ തൂക്കിയിടാനാണ് കളക്ടറേറ്റിലെ ഭൂരിഭാഗം ജീവനക്കാർക്കും താല്പര്യം. എന്തിനധികം, കളക്ടറുടെ സാര്‍ജന്റ് പോലും മാസ്‌ക് താഴ്ത്തി വച്ചാണ് ഓഫീസിലിരിക്കുന്നത്.

വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് പോകാതെ രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഇന്നലെയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് മാതൃകയാകേണ്ട സർക്കാർ ജോലിക്കാർ തന്നെ കൃത്യവിലോപം കാണിക്കുന്നത്.

ഉത്തരവുകൾ ഇറക്കുന്നതിനൊപ്പം ഇതെല്ലാം പാലിക്കപ്പെടുന്നുണ്ടോ ഇന്ന് ഉറപ്പ് വരുത്തേണ്ടതും ഈ മഹാമാരിക്കാലത്ത് ജില്ലാ കളക്ടറുടെ ചുമതലയാണ്. സ്വന്തം കൺമുന്നിൽ നടക്കുന്ന നിയമലംഘനങ്ങൾക്ക് നേരെ കണ്ണടച്ച ശേഷം സാധാരണക്കാർക്ക് മാത്രമായി പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിട്ട് എന്ത് കാര്യം? ജോലിയിലെ ഉത്തരവാദിത്വത്തിനപ്പുറം സാമൂഹിക പ്രതിപത്തിയുള്ള മനസ് കൂടി ഉണ്ടെങ്കിലേ ഇത്തരം പിഴവുകൾ പരിഹരിക്കാനാവൂ.

 

തേര്‍ഡ് ഐ ന്യൂസ് സംഘം കളക്ട്രേറ്റില്‍ നടത്തിയ അന്വേഷണത്തില്‍ എല്ലാ ജീവനക്കാരും മാസ്‌ക് ധരിച്ച് ജോലി ചെയ്യുന്നത് കണ്ടത് ഡിവൈഎസ്പി ഓഫീസിലും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മാത്രമാണ്.

ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ചരക്ക് സേവന നികുതി വകുപ്പ് ഓഫീസ്, ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസ്, ജില്ലാ ശിശുവികസന സമിതി ഓഫീസ്, കളക്ടറുടെ ഓഫീസിന് മുന്‍പിലെ വരാന്ത തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള നിയമലംഘംനം കാണാനിടയായി.

 

 

 

Tags :