
കോട്ടയം: കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു.
കളക്‌ട്രേറ്റ് വളപ്പിൽ നടന്ന പരിപാടിയിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് 2006 ലാണ് കളക്ടറേറ്റ് വളപ്പിൽ ശലഭോദ്യാനം നിർമിച്ചത്.
നാൽപതോളം ഇനം ശലഭങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. തുടക്കത്തിൽ 18 ഇനം നാടൻ ചെടികളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ മുപ്പതോളം ഇനം ചെടികളുണ്ട്. ചിത്രശലഭങ്ങളെയും വിവിധയിനം സസ്യങ്ങളെയും പരിചയപ്പെടുത്തുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ എ.ഡി.എം. എസ്. ശ്രീജിത്ത്, കോർട്ട് മാനേജർ ഹരി നമ്പൂതിരി, കോട്ടയം സെന്റ് ജോസഫ് ഗേൾസ് സ്‌കൂൾ പ്രിൻസിപ്പൽ സുമിനാമോൾ കെ. ജോൺ, ടൈസ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ എൻ.ബി. ശരത് ബാബു, പി.ആർ.ഒ. അനൂപാ മാത്യൂസ്, ഫാ. കെ.എം. ജോർജ്, സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.