കോട്ടയം ചിങ്ങവനത്ത് ഫുട്പാത്ത് കയ്യേറി വ്യാപാരികളുടെ കച്ചവടം : കടയിലെ മാലിന്യം കളയാൻ ഓടയിൽ വിടവ് ഇട്ടിരിക്കുന്നുവെന്നും ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരി ചിങ്ങവനത്ത് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കി ഫുട്പാത്ത് കയ്യേറി വ്യാപാരികളുടെ കച്ചവടം. വ്യാപരികളി. പലരും കടയിലെ സാധനങ്ങൾ ജനങ്ങൾക്ക് പ്രദർശിപ്പിക്കുന്നതിനായി ഫുട്പാത്തുകളിൽ നിരത്തി വച്ചിട്ടുണ്ട്. ഇതോടെ ഏറെ വലയുന്നത് കാൽ നടയാത്രക്കാരാണ്.
കാൽ നടയാത്രക്കാർ ഫുട്പാത്തുകളിൽ നിന്നും റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത് . ഇത് വലിയ അപകട സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പുറമെ വ്യാപാരികളിൽ പലരും തങ്ങളുടെ കടകളിൽ നിന്നുമുള്ള മാലിന്യം കളയുന്നതിനായി ഓടയുടെ ഇടയിൽ വിടവ് ഇട്ടിട്ടുണ്ട്. ഈ വിടവിൽ കാൽനടയാത്രക്കാരുടെ കാലുകൾ കുടുങ്ങി അപകടം സംഭവിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.
അധ്യയന വർഷം ആരംഭിച്ചാൽ സ്‌കൂൾ കുട്ടികളക്കം നിരവധി പേർ ഇതുവഴി കടന്നുപോവേണ്ടതാണ്. അപകടം വിളിച്ചുവരുത്തുന്ന രീതിയിൽ വ്യാപരികളുടെ കച്ചവടം പൊടിപൊടിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്.