play-sharp-fill
കൊറോണ വൈറസ് പടർന്നു പടിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്ക് പുല്ല് വില: സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ബിജെപി ജില്ലാ നേതൃത്വം; കോട്ടയത്ത് ബിജെപി ജില്ലാ പ്രസിഡന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ പ്രവർത്തകർ കൂട്ടമായി എത്തി

കോട്ടയം: കൊറോണ വൈറസ് പടർന്നു പടിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്ക് പുല്ല് വില. സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ബിജെപി ജില്ലാ നേതൃത്വം. കോട്ടയത്ത് ബിജെപി ജില്ലാ പ്രസിന്റ് സ്ഥാനമേൽക്കൽ ചടങ്ങിൽ പ്രവർത്തകർ കൂട്ടമായി എത്തി.

ബിജെപി ജില്ലാ പ്രസിഡന്റായി നോബിൾ മാത്യു ചുമതലയേൽക്കുന്ന ചടങ്ങാണ് കോട്ടയത്ത് ബിജെപി ഓഫീസിൽ വച്ച് നടന്നത്. 150ലേറെ പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാനത്ത് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മാറ്റിവെക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് യോഗം വിളിച്ചുചേർത്തത്.

യോഗത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ ജോർജ് കുര്യൻ, നാരായണൻ നമ്പൂതിരി തുടങ്ങി നിരവധി സംസ്ഥാനഭാരവാഹികളും പങ്കെടുത്തു. നേരത്തെ സിപിഎം നേതൃത്വത്തിൽ പരിപാടി സംഘടിച്ചപ്പോൾ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇത് വാർത്തയുമായിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയും യോഗം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group