video
play-sharp-fill
ജില്ലാ കളക്ടറുടെ വാക്കിന് പുല്ല് വില നൽകി ഓട്ടോറിക്ഷ ഡ്രൈവർമാർ ; കളക്ടർ അങ്ങനെ പലതും പറയും ഞങ്ങളുടെ വണ്ടിയിൽ തോന്നിയാൽ മീറ്റർ ഇടും

ജില്ലാ കളക്ടറുടെ വാക്കിന് പുല്ല് വില നൽകി ഓട്ടോറിക്ഷ ഡ്രൈവർമാർ ; കളക്ടർ അങ്ങനെ പലതും പറയും ഞങ്ങളുടെ വണ്ടിയിൽ തോന്നിയാൽ മീറ്റർ ഇടും

 

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ കളക്ടറുടെ വാക്കിന് പുല്ല് വില നൽകി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. സെപ്റ്റംബർ ഒന്ന് മുതൽ കോട്ടയം ടൗണിൽ മീറ്ററിട്ട് സർവീസ് നടത്താൻ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർ സമരം നടത്തിയെങ്കിലും ജില്ലാ കളക്ടർ , മോട്ടോർ വാഹന വകുപ്പ് വഴങ്ങാതെ വന്നതോടെ മീറ്റർ ഇട്ട് സർവീസ് നടത്തുമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ കളക്ടർ ഉത്തരവിട്ട് മൂന്ന് മാസമായിട്ടും പല ഓട്ടോകളും മീറ്റർ സർവീസ് നടത്തുന്നില്ല.
സമരം ഒത്തുതീർപ്പാക്കൻ യൂണിയൻ നേതൃത്വം വാക്കു പറഞ്ഞുവെങ്കിലും നടപ്പാക്കാൻ പല ഡ്രൈവർമാർക്കും ഇന്നും താൽപര്യം ഇല്ലെന്നാണു പരാതി ഉയർന്നുവന്നിരിക്കുന്നത്.

കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന് യാത്രക്കാർ കയറിയാലുടൻ ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിക്കുമെന്നായിരുന്നു. എന്നാൽ അതിനുശേഷം പല ഓട്ടോ റിക്ഷകളിലെയും മീറ്റർ അനങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീറ്റർ ഇടാത്തതിനെത്തുർന്ന് പത്രത്തിൽ ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിക്കുമെന്നു വാർത്തയുല്ലോയെന്നു പറഞ്ഞതിന് ശേഷമാണ് പല ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിച്ചത്.
ഒട്ടു മിക്ക ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും യാത്രക്കാരിൽ നിന്നും പഴയ നിരക്കുകൾ തന്നെയാണ് ഈടാക്കുന്നത്.

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്കും മറ്റും പോയ യാത്രക്കാരിൽ പലർക്കും50 രൂപ നൽകേണ്ടി വന്നിട്ടുണ്ട്. എന്നാൽ തർക്കിച്ചവരോട് കളക്ടർ അങ്ങനെ പലതും പറയും ഞങ്ങൾക്കു ഇത്രയും പണം കിട്ടണമെന്ന വാദമാണ് ഡ്രൈവർമാരുടെയും. റിട്ടേൺ ഓട്ടത്തിനു സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ അധികൃതർ പറയുന്നത് സ്വീകരിക്കാൻ ബുദ്ധിമുട്ടു ഉള്ളത് ആണ് എന്നു ഓട്ടോ ഡ്രൈവേഴ്‌സ് പറയുന്നത്.

മീറ്റർ ഇടാതെയുള്ള ഒട്ടത്തിനു പതിനായിരം രൂപ ആണ് പിഴ ഈടാക്കുന്നത്.
എന്നാൽ, നഗരത്തിൽ കൃത്യമായി മീറ്റർ കാശിൽ മാത്രം ഓടിയ ഡ്രൈവർമാരുമുണ്ട്.

Tags :