
കോട്ടയം എഡിഎമ്മിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; തോക്ക് ലൈസന്‍സ് നല്‍കിയതുള്‍പ്പെടെ ചട്ടവിരുദ്ധമായി? പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. തോക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടും മറ്റ് നിരവധി ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
കിഴക്കന്‍ മേഖല വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം വിജിലന്‍സ് യൂണിറ്റാണ് റെയ്ഡ് നടത്തുന്നത്. ക്രമവിരുദ്ധമായതും അഴിമതി നിറഞ്ഞതുമായ നിരവധി ഫയലുകള്‍ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന സൂചനകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0