
കോട്ടയം: സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് യുവാവ് മരിച്ചതിന്
പിന്നാലെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരിയും മരിച്ചു.
കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥ് (22 ) സഹോദരി ശ്രീലക്ഷ്മി (27) എന്നിവരാണ് മരിച്ചത്.
ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്നു യുവതി. ശനിയാഴ്ച്ച രാത്രി 8.10ന് കടപ്പാട്ടൂർ ബൈപ്പാസിലാണ്
അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നാളെ വൈകിട്ട് നാല് മണിക്ക് നടക്കും.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി
ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിൽ 2 ന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്.



