video
play-sharp-fill

അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കോട്ടയം

അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കോട്ടയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വി.എൻ വാസവന് ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് കോട്ടയo , കോട്ടയം നിയോജക മണ്ഡലത്തിലെ പനച്ചിക്കാട് ,വിജയപുരം, കോട്ടയം നഗരസഭ എന്നിവിടങ്ങളിലായിരുന്നു എൽ ‘ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ പര്യടനം ,പനച്ചിക്കാട് ചാന്നാനിക്കാട് നിന്നായിരുന്നു പര്യടന തുടക്കം ,വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗവും ഒക്കെ ആയി സ്വീകരണം ഉത്സവമാക്കി നാട്ടുകാർ, തുടർന്ന് ചാന്നാനിക്കാട് ,കുര്യം പറമ്പ് ,ചോഴിയക്കാട് ലക്ഷം വീട് ,കുഴിമറ്റം എല്ലായിടത്തും വൻ സ്വീകരണം ,സ്ത്രീകളും കുട്ടികളും ,തൊഴിലാളികളുമെല്ലാം ,രക്ത ഹാരമണിയിച്ചും ,കാർഷികോൽപ്പന്നങ്ങൾ കൈമാറിയും ,പരിചയം പുതുക്കിയും ,സ്ഥാനാർത്ഥിയെ വരവേറ്റു ,പൂവൻ തുരുത്തിലേ കാൻസർ രോഗിയായ കമലു രാജൻ സ്ഥാനാർത്ഥിയെ കാത്തിരുന്നത് നന്ദി പറയാനാണ് ആർ.സി.സിയിലെ ചികിത്സാ കാലത്ത് സ്ഥാനാർത്ഥി തങ്ങൾക്ക് ചെയ്ത സഹായങൾ മറക്കാനാവില്ലെന്ന് കമലു, ചോഴിക്കാട് വടക്കേതിൽ സണ്ണിയും തന്റെ ,,പെൻഷൻ കാലതാമസം കൂടാതെ ശരിയാക്കി തന്ന സ്ഥാനാർത്ഥിയെ കാത്ത് നിന്ന് സ്വീകരിച്ചു, വിജയപുരത്തും ,കോട്ടയം നഗരസഭയിലും എല്ലാം ഉത്സവ പ്രതീതി ജനിപ്പിച്ച സ്വീകരണം ,രാത്രി വൈകി പ്രചാരണമവസാനിക്കുമ്പോൾ കോട്ടയത്തിന്റെ മനസ്സ് വ്യക്തം ,ചരിത്ര വിജയത്തിലേയ്ക്ക് ഉറച്ച പിൻതുണയുമായി ഒപ്പമുണ്ട് കോട്ടയം ,എന്നതിന്റെ വിളംബരമായി മാറി വി എൻ വിയുടെ മണ്ഡല പര്യടനം