മന്ത്രി കെ.ടി. ജലീൽ ഊരാക്കുടുക്കിലേക്ക്; ഭാര്യയുടെ സ്ഥാനക്കയറ്റം യു.ഡി.എഫ് സർക്കാരിന്റെ കാലത്തല്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ ഊരാക്കുടുക്കിലേക്ക്, ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സർക്കാരിന്റെ കാലത്തല്ല, മന്ത്രിയുടെ വാദദങ്ങൾ ഓരോന്നായി പൊളിയുകയാണ്. വളാഞ്ചേരി ഹയർസെക്കണ്ടറി സ്‌കൂളിന്റെ പ്രിൻസിപ്പലായി എംപി ഫാത്തിമക്കുട്ടിയെ സ്ഥാനക്കയറ്റം നൽകി നിയമച്ചത് യു.ഡി.എഫ്. കാലത്തെന്നുപറഞ്ഞാണ് മന്ത്രി കെ.ടി. ജലീൽ ആരോപണത്തെ പ്രതിരോധിച്ചത്.

എന്നാൽ ഹയർ സെക്കണ്ടറി പ്രാദേശിക ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്. ജലീൽ മന്ത്രിയായ ശേഷം 2016 ജൂലൈ 26നാണ്. ജലീൽ മന്ത്രിയായ സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച.്എസ.്എസ്. പ്രിൻസിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. സീനിയോരിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയുടെ നിയമനമെന്നായിരുന്നു ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ ദിവസം സർവ്വീസിൽ കയറിയ രണ്ട് പേരുണ്ടെങ്കിൽ പ്രായത്തിൽ മൂത്തയാളെ പ്രിൻസിപ്പലാക്കണം. ഫാത്തിമക്കുട്ടിക്ക് അധ്യാപികയായി നിയമനം ലഭിച്ച 1998 ഓഗസ്റ്റ് 27ന് തന്നെ മറ്റൊരാൾക്കും നിയമനം കിട്ടിയിരുന്നു. ഈ മാനദണ്ഡം മറികടന്നത് ജലീലിന്റെ സ്വാധിനം കൊണ്ടാണെന്നാണ് ആരോപണം. ചട്ടലംഘനമെന്ന പരാതികൾ ആവഗണിച്ചാണ് ഉത്തരവിറക്കിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സ്‌കൂൾ മാനേജർ അപ്പോയിൻമെന്റ് ഓർഡർ നൽകിയത് 2016 മെയ് ഒന്നിനായിരുന്നു.