ചന്ദ്രികയുടെ മറവിൽ കള്ളപ്പണം: കെ.ടി ജലീൽ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും; ഏഴ് തെളിവുകൾ കൈമാറുമെന്ന് ജലീൽ

ചന്ദ്രികയുടെ മറവിൽ കള്ളപ്പണം: കെ.ടി ജലീൽ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും; ഏഴ് തെളിവുകൾ കൈമാറുമെന്ന് ജലീൽ

സ്വന്തം ലേഖകൻ

മലപ്പുറം: ചന്ദ്രികയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവുകൾ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് കെ.ടി ജലീൽ. കേസിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും ഏഴ് തെളിവുകൾ കൈമാറുമെന്നും ജലീൽ അറിയിച്ചു.

അതേസമയം, കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്ന ആവശ്യത്തെ ഇന്നലെ മുഖ്യമന്ത്രി തള്ളിയിരുന്നു. അതിനുപിന്നാലെ ഇന്ന് സഹകരണ മന്ത്രി വാസവനും ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ നന്നായി കമന്റ് ചെയ്തിട്ടുന്തെന്നും വ്യക്തിവൈരാഗ്യം തീർക്കാൻ സർക്കാർ നിന്ന് കൊടുക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയിൽ വിശ്വാസം കൂടിയെന്ന് പരിഹസിച്ചുകൊണ്ടാണ് ജലീലിനെ മുഖ്യമന്ത്രി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിരുന്നു.

‘മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും അദ്ദേഹത്തിനുണ്ടെന്നും ജലീൽ ഫേസ്ബുക്കിൽ പറഞ്ഞിരുന്നു.