കെ.ടി. ജലീലിന്റെ പരാതിയിൽ താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് പി.സി. ജോർജ്

കെ.ടി. ജലീലിന്റെ പരാതിയിൽ താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് പി.സി. ജോർജ്

 

സ്വന്തം ലേഖിക

കോട്ടയം: കെ.ടി. ജലീലിന്റെ പരാതിയിൽ താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് പി.സി. ജോർജ്. ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം. പ്രസ്താവനയ്ക്കെതിരെ കേസ് എടുക്കാൻ ആണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല.

 

 

ഒരു സ്ത്രീ ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. താൻ അതു മാധ്യമങ്ങളോടു പറഞ്ഞു. ജയിൽ ഡിഐജി അജി കുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തി. മാനസികമായി അപമാനിച്ചു എന്നാണ് സ്വപ്ന പറഞ്ഞത്. ഡിഐജി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്.ഇതാണ് താൻ മാധ്യമങ്ങളോടു പറഞ്ഞത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി.സി. ജോർജ് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സത്യപ്രതിജ്ഞ ലംഘനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി ഗവർണർക്കു പരാതി നൽകും. എനിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിൽ പൊലീസ് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും പി.സി. ജോർജ് ഈരാറ്റുപേട്ടയിൽ പ്രതികരിച്ചു.