video
play-sharp-fill
കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലും ഉണ്ടാവില്ല ; വൈറലായി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലും ഉണ്ടാവില്ല ; വൈറലായി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനനം ചേർന്ന് പ്രമേയം പാസാക്കിയതിനെ രൂക്ഷമായി വിമർശിച്ച് കെ. സുരേന്ദ്രൻ. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വില പോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കെ സരേന്ദ്രൻ പറഞ്ഞു.

കുറച്ചു മാസം കഴിയുമ്പോൾ ഇന്ത്യൻ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്‌ബോൾ പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരും കെ സരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ സരേന്ദ്രൻ വിമർശനവുമായി രംഗത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറച്ചു മാസം കഴിയുമ്‌ബോൾ ഇന്ത്യൻ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്‌ബോൾ പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരും. പണ്ട് ബീഫിന്റെ പേരിൽ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറും.