video
play-sharp-fill

ഉമ്മൻചാണ്ടിയും സതീശനും പിടിച്ച കൊടി വഴിയരികിൽ ഉപേക്ഷിച്ച്‌ വിദ്യാർഥികൾ ;  കെഎസ്‌യുവിന്റെ കൊടിയാണ്‌ സിഎംഎസ്‌ കോളേജ്‌ റോഡിലെ വഴിയിൽ അനാഥമായികിടക്കുന്നത്‌

ഉമ്മൻചാണ്ടിയും സതീശനും പിടിച്ച കൊടി വഴിയരികിൽ ഉപേക്ഷിച്ച്‌ വിദ്യാർഥികൾ ; കെഎസ്‌യുവിന്റെ കൊടിയാണ്‌ സിഎംഎസ്‌ കോളേജ്‌ റോഡിലെ വഴിയിൽ അനാഥമായികിടക്കുന്നത്‌

Spread the love

കോട്ടയം
ഉമ്മൻചാണ്ടിയും സതീശനും പിടിച്ച കൊടിയുടെ സ്ഥാനം വഴിയരികിൽ. കെഎസ്‌യു എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ കൊടിയാണ്‌ ഉപേക്ഷിച്ച നിലയിൽ വഴിയരികൾ കണ്ടെത്തിയത്‌. സിഎംഎസ്‌ കോളേജ്‌ റോഡിലെ ശവക്കോട്ടയ്‌ക്ക്‌ എതിർവശത്ത്‌ കാട്‌ പിടിച്ചു കിടക്കുന്ന ഭാഗത്താണ്‌ പത്തോളം കെഎസ്‌യു എന്ന എഴുതിയ കൊടികൾ അലക്ഷ്യമായി കൂട്ടിയിട്ടിയിരിക്കുന്നത്‌. പരിപാടികൾ കഴിഞ്ഞ്‌ കൂട്ടിയിട്ടതാവാം കൊടികൾ. എന്നാൽ കെഎസ്‌യുവിന്റെ നെഞ്ചോട്‌ ചേർത്താണ്‌ വിദ്യാർഥികൾ പിടിച്ചിരിക്കുന്നതെന്ന്‌ നേതാക്കൾ പറയുമ്പോൾ വഴിയരികിലെ ചപ്പാക്കുകയാണ്‌ അതിന്റെ പതാക.