
തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് അടക്കമുള്ള പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു.
പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടി ഉള്‍പ്പെടെയുള്ള മാരകയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചതിന് പിന്നാലെ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ ഒമര്‍ സുബ്ഹാന്‍, പ്രവര്‍ത്തകരായ നസീഫ്, നസീബ്, ഫയാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group