കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല; സ്ഥിരീകരിച്ച്‌ റെയില്‍വേ സുരക്ഷാസേന

Spread the love

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമല്ലെന്ന് റെയില്‍വേ സുരക്ഷാസേന (ആർപിഎഫ്).

video
play-sharp-fill

ആക്രണം നടന്നെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ആർപിഎഫ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് കേരള പൊലീസിന് കീഴില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന ഗവണ്‍മെന്റ് റെയില്‍വേ പൊലീസ്, ആർപിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളിലെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ആരോഗ്യ മന്ത്രിയുടെ മൊഴിയെടുക്കാൻ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല.

മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത്. റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.