
കെ.എസ്.യു വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
മരങ്ങാട്ടുപിള്ളി: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ഇ-വിദ്യാഹസ്തം പഠനോപകരണ വിതരണ പദ്ധതിയിയുടെ ഭാഗമായി ഒഐസിസി ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി സെറ്റുകൾ കൈമാറി.
ജില്ലാ പ്രസിഡന്റ് ജോർജ് പയസിൽ നിന്ന് ഹെഡ്മാസ്റ്റർ പി ജെ സിബി, പി റ്റി എ പ്രസിഡന്റ് ഷാജി കൊല്ലിത്തടം, അധ്യാപകർ എന്നിവർ ഏറ്റുവാങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, കെ വി മാത്യു, പഞ്ചായത്തംഗം മാർട്ടിൻ പന്നിക്കോട്ട്, സൈജു ജോസഫ്, കെ.ആർ ഹരിക്കുട്ടൻ, അരുൺ പി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
Third Eye News Live
0