
വീര സൈനികർക്ക് ശഹീദൻ കോ സലാം പ്രണാമവുമായി കെ.എസ്.യു
സ്വന്തം ലേഖകൻ
പാലാ: ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് കെ എസ് യു. അഖിലേന്ത്യാ എൻ.എസ്.യു.ഐ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിച്ച ശഹീദൻ കോ സലാം (രക്തസാക്ഷികൾക്ക് പ്രണാമം) എന്ന ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായാണ് കെ എസ് യു ദീപജ്വലനം നടത്തിയത്.
പാലാ കുരിശുപള്ളി കവലയിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിബിൻരാജ് അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് നേതാക്കളായ ടോണി തൈപ്പറമ്പിൽ, സോയി പയ്യപ്പള്ളി, തോമസുകുട്ടി നെച്ചിക്കാടൻ, കിരൺ മാത്യു, അലക്സ് ആന്റണി, ടോണി ചക്കാല, അമൽ ജി, ഹരീഷ് തങ്കച്ചൻ, അജിത് എന്നിവർ നേതൃത്വം നൽകി
Third Eye News Live
0