കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി  സ്ഥാപകദിനാചാരണം നടത്തി

കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി സ്ഥാപകദിനാചാരണം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.യു സ്ഥാപകദിനത്തോടാനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മണ്മറഞ്ഞുപോയ മുൻകാല കെ.എസ്.യു നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ജില്ലാ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ഥാപകനേതാവ് എം.എ ജോൺ (കുറവിലങ്ങാട്), എൻ.എസ് ഹരിശ്ചന്ദ്രൻ (കോട്ടയം), ടി.ജെ തോമസ് (വൈക്കം), വർഗ്ഗീസ് മാത്യു (കോട്ടയം),
നസീർ മണിയംകുളം (ചങ്ങനാശേരി), ജോബിൻ തലപ്പാടി (പുതുപ്പള്ളി), ജോസഫ് വർഗ്ഗീസ് (ആർപ്പൂക്കര), പി കെ പ്രഭാകരൻ (ഈരാറ്റുപേട്ട) എന്നിവരുടെ സ്മരണ പുതുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ജന്മദിന സമ്മേളനം
മുൻ കെ.എസ്.യു പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ ,ചാണ്ടി ഉമ്മൻ, കെ എസ് യു ഭാരവാഹികളായ വൈശാഖ് പികെ, അഡ്വ. ഡെന്നിസ് ജോസഫ്, ബിബിൻ രാജ്, ഡോൺ മാത്യു, അലിൻ ജോസഫ്, യശ്വന്ത് സി നായർ, മാത്യു വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.