
പയ്യന്നൂര്‍: മാതമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ.എസ്.യു യൂണിിറ്റ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ നേതാക്കളെ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി.
കെ. എസ്. യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവനീത് ഷാജി, പയ്യന്നൂര്‍ കോളേജ് കെ. എസ്. യു യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിക്കുമാണ് മര്‍ദ്ദനമേറ്റത്. പരുക്കുകളോടെ കെ എസ് യു നേതാക്കളെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുണ്ടകളെ വളര്‍ത്തുകയും അവര്‍ക്ക് എല്ലാ പിന്തുണയും നല്കി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘടനയായി എസ് എഫ് ഐ അധഃപതിച്ചുവെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതമംഗലം സ്കൂളിലെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കെ എസ് യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയെയും കെ എസ് യു പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെയും പുറത്ത് നിന്നും സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളും മിഷ്യന് കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.