നടന് ജോജു ജോര്‍ജ്ജിനെതിരെ കെ എസ് യു രംഗത്ത് ; ആദര്‍ശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ജോജുവിന്റെ ”പണി”പാളിയപ്പോഴുള്ള പ്രതികരണം; അങ്ങനെയെങ്കില്‍ ആദര്‍ശിന് വേണ്ടി നിയമ പോരാട്ടം കെ എസ് യു ഏറ്റെടുക്കുമെന്ന് : സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ
കൊച്ചി : നടന് ജോജു ജോര്‍ജ്ജിനെതിരെ കെ.എസ്.യു രംഗത്ത്. ജോജു ജോര്‍ജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ”പണി” എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്റ്റിഫൈ ചെയ്യുന്നതും റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലില്‍ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആദര്‍ശനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.
ആദര്‍ശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാല്‍ കെ.എസ്.യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :-
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമര്‍ശനങ്ങളെ ഉള്‍കൊള്ളാനാവുക എന്നത് ഒരു സമൂഹത്തില്‍ ജീവിക്കുമ്ബോള്‍ മനുഷ്യര്‍ക്ക് വേണ്ട പ്രാഥമിക മര്യാദകളിലൊന്നാണ്.വിമര്‍ശകരെ ഒന്നാകെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും കൂടാതെ ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോര്‍ജ്ജ്,
ജോജു ജോര്‍ജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ”പണി” എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തെ ീയഷലരശേള്യ ചെയ്യുന്നതും റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലില്‍ റിവ്യുഎഴുതിയ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനും പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥിയുമായ ആദര്‍ശിനെ കഴിഞ്ഞ ദിവസം രാത്രി ജോജു ഫോണില്‍ വിളിച്ച് വിളിച്ച് ഭീഷണി പെടുത്തുന്ന കോള്‍ റെക്കോഡിംഗ് ഇതിനോടകം നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
ജോജു ജോജുവിന്റെ സംസ്കാരമാണ് ആ ഫോണ്‍ കോളില്‍ ഉടനീളം പ്രതിഫലിപ്പിക്കുന്നത്, അത് അയാളുടെ രാഷ്ട്രീയവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ്, ചെറിയ റോളുകളില്‍ നിന്ന് വളര്‍ന്നു വന്ന നല്ലൊരു അഭിനേതാവ് തുടര്‍ച്ചയായ ഇത്തരം പെരുമാറ്റങ്ങളിലൂടെ അധഃപതിക്കുന്നത് കാണുമ്ബോള്‍ സഹതാപം മാത്രം.
ആദര്‍ശിന് നേരെ ചില പ്രത്യേക കോണുകളില്‍ നിന്ന് അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ട്, ജോജുവിന്റേതിന് സമാനമായ സംസ്കാരവും ”സ്വഭാവഗുണങ്ങളുമുള്ള” കുറെയേറെ ആളുകളെ കാര്യവട്ടം ക്യാമ്ബസ്സില്‍ കണ്ട് പരിചയിച്ച ആദര്‍ശിന് ഇതില്‍ വലിയ അല്‍ഭുതമൊന്നും തോന്നാനിടയില്ല, ‘ ജോജു ജോര്‍ജ്ജ് സ്റ്റൈല്‍ ഓഫ് പൊളിറ്റിക്സ് ‘ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറയാതെവയ്യ.
ആദര്‍ശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ജോജുവിന്റെ ”പണി”പാളിയപ്പോഴുള്ള പ്രതികരണം. അങ്ങനെയെങ്കില്‍ ആദര്‍ശിനു വേണ്ടി കെ.എസ്.യു സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും അറിയിക്കട്ടെ. വിഷയത്തില്‍ ആദര്‍ശിന് പരിപൂര്‍ണ്ണ പിന്തുണയും കെ.എസ്.യു അറിയിക്കുന്നു.