
കൊല്ലം : എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു.
കൊല്ലം എസ് എൻ കോളേജിൽ നടന്ന കേരള യൂണിവേഴ്സിറ്റി
കലോത്സവത്തിനിടെ ആക്രമണം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
എസ് എഫ് ഐ മർദ്ദനത്തിൽ കെഎസ്‍യുവിന്റെ ജില്ലാ കമ്മറ്റി അംഗങ്ങൾക്കടക്കം ക്രൂരമായ മർദ്ദനമേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് കമ്മീഷണർക്കടക്കം പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.