play-sharp-fill
കെ.എസ്.യു മാർച്ചിന് നേരെ ലാത്തിച്ചാർജ്: വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്: മൂന്ന് ദിവസത്തിനിടെ രണ്ടാം ബന്ദ്

കെ.എസ്.യു മാർച്ചിന് നേരെ ലാത്തിച്ചാർജ്: വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്: മൂന്ന് ദിവസത്തിനിടെ രണ്ടാം ബന്ദ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്ന് ദിവസത്തിടെ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ രണ്ടാം വിദ്യാഭ്യാസ ബന്ദ്. ചൊവ്വാഴ്ച എ ബി വി പിയാണ് വിദ്യാഭ്യാസ ബന്ദ് നടത്തിയതെങ്കിൽ , വ്യാഴാഴ്ച കെ.എസ്.യുവിന്റെ വകയാണ് ബന്ദ്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് കെഎസ്.യു വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് . ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെയാണ് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച എ ബി വി പി വിദ്യാഭ്യാസ ബന്ദ് നടത്തിയത്.
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിട്ടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയില്‍ കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group