video
play-sharp-fill
ആനവണ്ടിയിലെ ഉല്ലാസയാത്ര..!  കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര  ; കോട്ടയത്ത് നിന്നും മാർച്ച് മാസത്തിൽ നടക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജിന്റെ വിശദ വിവരങ്ങൾ അറിയാം

ആനവണ്ടിയിലെ ഉല്ലാസയാത്ര..! കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര ; കോട്ടയത്ത് നിന്നും മാർച്ച് മാസത്തിൽ നടക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജിന്റെ വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

കോട്ടയം : കുറഞ്ഞ ചിലവിൽ സുരക്ഷിതമായി ഒരു യാത്ര പോകാനാഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളിലേക്ക് ബുക്കിങ്ങ് ആരംഭിച്ചു. കോട്ടയത്ത് നിന്നും 2023 മാർച്ച് മാസത്തിൽ നടക്കുന്ന ടൂർ പാക്കേജുകളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

കുറഞ്ഞ ചിലവിൽ കപ്പൽ യാത്ര അടക്കം പാക്കേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഫർറ്റിറ്റി കപ്പൽയാത്ര.

ഉച്ചക്ക് 1200 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:30 ന് തിരിച്ചെത്തും .
യാത്ര നിരക്ക് :2949 /
( 5 വയസ്സു മുതൽ 10 വയസ്സ് വരെ : 1249)
നാലുമണിക്ക് ഷിപ്പ് പുറപ്പെടും. welcome drinks , Tea & Snacks, രണ്ട് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയ ഡിന്നർ, DJ പാർട്ടി എന്നിവ ഉൾപ്പെടും.

കോട്ടയത്ത്‌ നിന്ന്
യാത്ര പുറപ്പെടുന്ന തീയതി – 17/03/2023 പുറപ്പെടും

മലക്കപ്പാറ

യാത്ര നിരക്ക് :720 /-*
6 ന് പുറപ്പെട്ട് 11 മണിക്ക് തിരിച്ചെത്തും .
തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ ,ചാർപ്പ വെള്ളച്ചാട്ടങ്ങൾ തുടർന്ന് 45 KM വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്ക്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂ കാണാൻ സാധിക്കും.

കോട്ടയത്ത് നിന്ന് യാത്ര പുറപ്പെടുന്ന തീയതി : 11/03/2023 പുറപ്പെടും

സാബ്രാണിക്കൊടി ,മൺട്രോതുരുത്ത്, ഏകദിന യാത്ര. രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തും .കായലിലൂടെ ഒരു കനോയിങ്ങ് ഉൾപ്പെടെയാണ് നിരക്ക് .

യാത്ര നിരക്ക് : 990/- രൂപ

യാത്ര പുറപ്പെടുന്ന തീയതി : 05/03/2023

കൂടാതെ 50 പേരുകളുടെ ഗ്രൂപ്പ് കൾക്ക് പ്രത്യേകം ട്രിപ്പുകൾ അറേഞ്ച് ചെയ്യുന്നതാണ്

1) പാർക്കിങ്ങ് സൗകര്യം ലഭ്യമാണ് .

2)ഭക്ഷണ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ് .

3) കാലാവസ്ഥയനുസരിച്ച് യാത്ര ദിവസങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം .

4) എല്ലാ യാത്രകളും
സീറ്റുകൾ നിറയുന്നതിന് ശേഷം മാത്രമേ നടക്കുകയുള്ളൂ .

5) നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്

അന്വേഷണങ്ങൾക്കും ബുക്കിംഗിനും താഴെ കാണുന്ന നമ്പറുകളിൽ രാവിലെ 10 മുതൽ 5 വരെ ബന്ധപ്പെടാവുന്നതാണ്.

വിജു കെ നായർ(കോ-ഓർഡിനേറ്റർ,
ബിറ്റിസി കോട്ടയം) : 9188456895

പി . എസ്.അജികുമാർ : 8547832580

എസ് .വിഷ്ണു: 8547564093

Tags :