വൈകിട്ട് ആറ് കഴിഞ്ഞാല്‍ ബസ് സര്‍വ്വീസില്ല; വൈകുന്നേരം ആറ് മണിക്കുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത് യാത്രക്കാരെ വലയ്ക്കുന്നു
സ്വന്തം ലേഖിക
അടിമാലി: വൈകുന്നേരം ആറ് മണിക്കുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത് യാത്രക്കാരെ വലയ്ക്കുന്നു.ബൈസണ്‍വാലിയും മാങ്കുളവുമടക്കമുള്ള മേഖലകളിലേക്ക് മുൻപ് ഏഴരവരെ ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.
കോവിഡ് കാലത്തെ അടച്ചിടലിനെത്തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ഈ ബസ് സര്‍വ്വീസുകള്‍ നിലക്കുകയും ആറ് മണിക്ക് ശേഷമുള്ള യാത്ര സാദ്ധ്യമല്ലാതാവുകയും ചെയ്തു.അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന മറ്റ് ചിലയിടങ്ങളിലേക്കുമുള്ള ആളുകള്‍ സമാന രീതിയില്‍ യാത്രാക്ലേശം നേരിടുന്നുണ്ട്.നിലച്ച ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയോ യാത്രാ ക്ലേശം രൂക്ഷമായ ഇടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിക്കുകയോ വേണമെന്നാണ് ആവശ്യം.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അയല്‍ജില്ലകളിലേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്നവരുമൊക്കെയാണ് ആറ് മണിക്കു ശേഷമുള്ള ബസ് സര്‍വ്വീസുകളുടെ കുറവ് മൂലം പ്രയാസമനുഭവിക്കുന്നവരിലേറെയും.കോട്ടയവും എറണാകുളവും അടക്കമുള്ള ജില്ലകളില്‍ പഠനം നടത്തി വാരന്ത്യങ്ങളില്‍ വീടുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബസ് സര്‍വ്വീസുകളുടെ കുറവ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് മണിക്ക് ശേഷം അടിമാലിയില്‍ നിന്നും ഉള്‍മേഖലകളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും ഇതര സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയോ ടാക്‌സി വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ട സാഹചര്യമുണ്ട്.ഇത് സാധാരണകാര്‍ക്ക് അധിക സാമ്ബത്തിക ബാധ്യത വരുത്തുന്നു.ഈ സാഹചര്യത്തിലാണ് ആറ് മണിക്ക് ശേഷം നിലച്ച ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.