play-sharp-fill
നാടകവണ്ടിയ്ക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പിഴ ചുമത്തിയ സംഭവം ;പുന:പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

നാടകവണ്ടിയ്ക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പിഴ ചുമത്തിയ സംഭവം ;പുന:പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ

തൃശ്ശൂർ: നാടകവണ്ടിയ്ക്ക് 24000 രൂപ പിഴ ചുമത്തിയ നടപടി നിയമാനുസൃതമാണോ ചെയ്തിട്ടുള്ളത് എന്ന് പുന പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. വണ്ടിയുടെ മുകളിൽ നാടകസമിതിയുടെ പേരും നാടകത്തിന്റെ പേരും പതിച്ചു എന്നും ബോർഡിന് വലുപ്പകൂടുതലുണ്ടെന്നും പരസ്യത്തിന്റെ സ്വഭാവമുണ്ട് എന്നിങ്ങനെ ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ വൻ തുക പിഴയിട്ടത് എന്നുള്ള പരാതിയാണ് ഉയർന്നു കേൾക്കുന്നത്.

 

ഈ സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ നടപടി പുനഃപരിശോധിക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്. തെറ്റായ പ്രവർത്തികൾ ഉദ്യേഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് യാത്രക്കിടയിൽ വാഹനം പിടികൂടിയ മോട്ടോർവാഹന വകുപ്പ് പിഴ ഈടാക്കിയത്. വനിതാ ഇൻസ്പെക്ടർ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവർത്തകർ ചോദിക്കുന്നത് വിഡിയോയിൽ കാണാം.

 

എന്നാൽ മറ്റൊരാൾ അൽപ്പം ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഇതിനോടെല്ലാം സൗമ്യമായാണ് ഓഫിസർ പ്രതികരിക്കുന്നതെന്നും വീഡിയോയിൽ കാണാം.നിരവധി പ്രമുഖ നാടകപ്രവർത്തകരെല്ലാം മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്നമാണ് ഇത് എന്നാണ് നാടകപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്.