നിലവിലെ ബോണറ്റ് നമ്ബര്‍ ഒഴിവാക്കാതെ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് ഇനി ജില്ല തിരിച്ച് നമ്ബര്‍ സംവിധാനം, ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്ബറുകളും
സ്വന്തം ലേഖിക
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് ജില്ല അടിസ്ഥാനത്തില്‍ സീരിയല്‍ നമ്ബര്‍ നല്കാന് തീരുമാനം.
നിലവിലെ ബോണറ്റ് നമ്ബര്‍ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍കൂടെ ഉള്‍പ്പെടുത്തിയാണ് നമ്ബര്‍ അനുവദിക്കുക.
ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജന്റം ബസുകളില്‍ JN സീരിയലിലുള്ള ബോണറ്റ് നമ്ബറുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്ബറുകളും നല്‍കും.
കെ.എസ്.ആര്.ടി.സി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും, മൂന്ന് മാസം മുതല്‍ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനന്‍സ് ( കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി സര്‍വിസിന് വേണ്ടി സജ്ജമാക്കല്‍) ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയില്‍നിന്നും ബസുകള്‍ ജില്ലാ പൂളിലേക്ക് പിന്‍വലിക്കുകയും, സര്‍വിസിന് വേണ്ടി പകരം ബസുകള്‍ ജില്ലാ പൂളില്‍നിന്നും കൊടുക്കുകയും ചെയ്യും.
ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ യാത്രക്കാര്‍ക്കോ താല്പര്യമുള്ള ബസുകള്‍, മറ്റുള്ള സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്തിട്ടുള്ള ബസുകള്‍, ബസ് ഓണ്‍ ഡിമാന്‍ഡ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകള്‍ എന്നിവ അതാത് ഡിപ്പോകളില്‍ തന്നെ നിലനിര്‍ത്തും.
അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്ബറുകള്‍ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനന്‍സ് കഴിഞ്ഞാല്‍ തിരികെ ഡിപ്പോകള്‍ക്ക് നല്‍കുകയും ചെയ്യും. ബ്രേക്ക് ഡൗണ്‍ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളില്‍നിന്നും ഈ ബസുകള്‍ സര്‍വിസിനായി നല്‍കും.