വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ ശക്തമായ വിളനിലങ്ങളെന്ന് മുഖ്യമന്ത്രി;അധ്യാപകര്‍ കേവലം അക്ഷരം പഠിപ്പിക്കുന്നവരല്ല മറിച്ച് തലമുറകളെ രൂപപ്പെടുത്തുന്നവരാണ്;ശാസ്ത്രബോധമുള്ള തലമുറയുടെ രൂപവത്കരണമാണ് കാലഘട്ടത്തിന്‍റെ ഗതി നിര്‍ണയിക്കുകയെന്ന് മുഖ്യമന്ത്രി; കെഎസ്ടിഎ യുടെ 35-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Spread the love
കോട്ടയം: വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ ശക്തമായ വിളനിലയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനത്ത് കെ എസ് ടി എ യുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ കേവലം അക്ഷരം പഠിപ്പിക്കുന്നവരല്ല  മറിച്ച്  തലമുറകളെ രൂപപ്പെടുത്തുന്നവരാണ്. ശാസ്ത്രബോധമുള്ള തലമുറയുടെ രൂപവത്കരണമാണ് കാലഘട്ടത്തിന്‍റെ ഗതി നിര്‍ണയിക്കുക. പത്ത് വര്‍ഷം മുമ്പത്തെ കേരളമല്ല ഇന്നത്തേത്.
ലോകത്ത് ഏത് രംഗത്തുമുള്ള അക്കാദമിക മികവുള്ള വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിദ്യാലയങ്ങളാണ് കേരളത്തിലേതെന്നും ബഹു.മുഖ്യമന്ത്രി പറഞ്ഞു. അനാദായകരം എന്ന വിശേഷണത്തോടുകൂടി യു ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന കാലഘട്ടം നമുക്കുണ്ടായിരുന്നു.
തുറക്കുന്നതിനുമുമ്പുതന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ സാധാരണ രാഷ്ട്രീയക്കാര്‍ ഏതൊരു കാര്യവും രാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കാണൂ.
കേരളത്തിലെ ഒരുനേതാവ് ഇങ്ങനെ മുന്‍കൂട്ടി പാഠപുസ്തകം നല്‍കിയതിനെ കടുത്തരീതിയില്‍ ആക്ഷേപിച്ചു. ഇതിനെതിരെ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്  തുഗ്ലക് പരിഷ്ക്കാരങ്ങളാണ് എന്നാണ് വിലയിരുത്തിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് കുട്ടികള്‍ക്ക് മുന്നില്‍ നിസ്സഹായരായ അധ്യാപകരെ കാണാന്‍ കഴിയുന്ന സ്ഥിതിയുണ്ടായി. സ്കൂള്‍ തുറന്നിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയിതില്ലെന്ന് മാത്രമല്ല കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്താണ് പഠിപ്പിച്ചതെന്ന് ഓരോ അധ്യാപകര്‍ക്കും ഓര്‍മ്മ കാണുമല്ലോ.
കുട്ടികളില്‍ മാനവികതാ ബോധവും പരസ്പര സ്നേഹവും നല്ലരീതിയില്‍ വളരുന്നത് പൊതുവിദ്യാലയങ്ങളിലാണ്. എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു മാഫിയതന്നെ വളര്‍ന്നുവന്നിട്ടുണ്ട്.
കുട്ടികളെ നമ്മള്‍പഠിപ്പിക്കുമ്പോള്‍ അവരുടെ ഓരോ പെരുമാറ്റവും അധ്യാപകര്‍ മനസ്സിലാക്കണം. ലഹരിമാഫിയയില്‍ നിന്നും കുട്ടികളെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തലല്ല, വേര്‍തിരിച്ചു രക്ഷപ്പെടുത്തലാണ് അധ്യാപക സമൂഹം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം.
കുട്ടികള്‍ തങ്ങളുടെ സഹപാടികളെതന്നെ വേര്‍തിരിച്ചുകണ്ട് ശത്രുക്കളായി കാണാന്‍ പ്രേരിപ്പിക്കുന്ന വിഷവിത്ത് അവരുടെ നിര്‍ബലമായ മനസ്സില്‍ ഇടുങ്ങുന്നു.
 വര്‍ഗ്ഗീയതയുടെ ഭാഗമായി വരുന്നതാണിത്. ഈ വിഷവിത്തുക്കളെ അവസാനിപ്പിക്കാന്‍ അധ്യാപകര്‍ക്കുമാത്രമേ സാധിക്കൂ.
നാട് എന്നേ ഉപേക്ഷിച്ച അന്തവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. കുട്ടികളില്‍ ശരിയായ ശാസ്ത്രബോധമുള്ള ചിന്തകൊണ്ടുവരാന്‍ അധ്യപര്‍ക്ക് സാധിക്കണം.
ചരിത്രത്തെ തിരുത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇപ്പോള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കടുത്ത അധ്യായമാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ കൊലപാതകം.
ഇപ്പോള്‍ കുട്ടികള്‍ ഗാന്ധീവധം പഠിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ തീരുമാനം. എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗാന്ധിവധം കുട്ടികളില്‍ പഠിപ്പിക്കും എന്ന തീരുമാനം എടുത്ത് കേരളം മാത്രമാണ്.
മുഗള്‍ ഭരണവും കേന്ദ്രസര്‍ക്കാര്‍ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കയപ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തെ പഠിപ്പിക്കുവാനും കുട്ടികളില്‍ അത് എത്തിക്കുവാനും തീരുമാനിച്ചത് കേരളം മാത്രമാണ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നതായിരുന്നു സ്വാതന്ത്ര്യ സമരകാലത്തെ എല്ലാവരുടെയും മുദ്രാവാക്യം. അന്നത്തെ ബ്രിട്ടീഷ് ഭരണത്തിന് പിന്തുണ നല്‍കിയ ഒരു കൂട്ടരുണ്ട്. ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്ത് അക്കൂട്ടരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്ന് രാജ്യത്തിന്‍റെ ഭരണാധികാര്യം നിര്‍വ്വഹിക്കുന്നത്.
തങ്ങള്‍ ഭരിക്കുന്ന രാജ്യത്ത് തങ്ങള്‍ക്ക് അപമാനകരമായ കാര്യങ്ങള്‍ ഉണ്ടാകരുത്. അതിനാല്‍ പുതിയ ചരിത്രം അവര്‍ എഴുതുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷ്കാരുടെ ജയിലില്‍ നിന്നും ഇറങ്ങിവന്നയാളെ വഞ്ചകന്‍ എന്നാണ് പൊതുവെ വിളിക്കുക. എന്നാല്‍ ആ വ്യക്തിയെ വലിയ സ്വാതന്ത്ര്യ സമരപോരാളിയായി കാണുന്നു.
മതിയായ യോഗ്യത നേടിയാലും അധ്യാപകര്‍ മാറുന്ന കാലത്തിനനുസരിച്ച് മാറ്റത്തിനനുസരിച്ച് പഠിക്കണം. എങ്കില്‍ മാത്രമെ പുതിയ വിവരങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയൂ.
ഏതെങ്കിലും പ്രത്യേക വിഭാഗമൊ പ്രദേശമൊ വികസിക്കലല്ല നവകേരളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് സാമൂഹ്യ നീതിയിലധിഷ്ടിതമായിട്ടുള്ള സമഗ്ര വികസനത്തിന്‍റെ കാഴ്ച്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ടി.എ പ്രസിഡന്‍റ് എ.കെ.ബീന അധ്യക്ഷത വഹിച്ച യോഗത്തില്‍  ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതം പറഞ്ഞു. സഹകരണവും തുറമുഖവും ദേവസ്വവും വകുപ്പമന്ത്രി  വി.എന്‍.വാസവന്‍, ജോസ് കെ മാണി എം പി എന്നിവര്‍ പൊതുസമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച്കൊണ്ട് സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബിനു എബ്രഹാം നന്ദിയും പറഞ്ഞു.