
കോട്ടയം:അധ്യാപനമേഖലയില്‍ പുതിയ മുന്നേറ്റത്തിന്‍റെ കാഹളമുയര്‍ത്തി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് പതാക ഉയര്‍ന്നു.
പ്രതിനിധി സമ്മേളനം ശനിയാഴ്ച കോട്ടയത്ത് ബി സുരേഷ് നഗറില്‍(മാമ്മന്‍ മാപ്പിള ഹാള്‍) ആരംഭിക്കും. രാവിലെ 9.30ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. പരകാല പ്രഭാകര്‍ ഉദ്ഘാടനം ചെയ്യും. ‘
മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാര്‍വത്രിക ഗുണമേന്മ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 35ാം സംസ്ഥാന സമ്മേളനം നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
786 പ്രതിനിധികള്‍ പങ്കെടുക്കും.വെള്ളി വൈകിട്ട് സ്മൃതിയിടങ്ങളില്‍നിന്നുള്ള കൊടിമര, ദീപശിഖ, പതാക ജാഥകള്‍ കലക്ടറേറ്റിന് സമീപം സംഗമിച്ചു.
ദീപശിഖജാഥ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസും പതാകജാഥ മുതിര്‍ന്ന സിപിഐ എം നേതാവ് വൈക്കം വിശ്വനും കൊടിമരജാഥ സിഐടിയു ജില്ലാ സെക്രട്ടറി കെ അനില്‍കുമാറും ഉദ്ഘാടനം ചെയ്തു. ജാഥകള്‍ പൊതുസമ്മേളനം നടത്തുന്ന വി എസ് അച്യുതാനന്ദന്‍ നഗറില്‍(തിരുനക്കര മൈതാനം)എത്തി.
കൊടിമരം-ക്യാപ്റ്റന്‍ വി പി രാജീവനില്‍ നിന്നും സംസ്ഥാന പ്രസിഡന്‍റ് ഡി സുധീഷും, പതാക- ക്യാപ്റ്റന്‍ എം എസ് പ്രശാന്തില്‍ നിന്ന് ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫിയും, ദീപശിഖ- ക്യാപ്റ്റന്‍ പി അജിതയില്‍ നിന്നും സംസ്ഥാന ട്രഷറര്‍ എ കെ ബീനയും ഏറ്റുവാങ്ങി.
സ്വാഗതസംഘം ചെയര്‍മാന്‍ ടി ആര്‍ രഘുനാഥന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തോടനുബന്ധിച്ച വിദ്യാഭ്യാസ ചരിത്ര ശാസ്ത്രപ്രദര്‍ശനം തിരുനക്കര ബസ്സ്റ്റാന്‍ഡ് മൈതാനത്ത് ആരംഭിച്ചു.
പ്രദര്‍ശനം കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡി സുധീഷ് പങ്കെടുത്തു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
വൈകീട്ട് 5 അഞ്ചിന് ‘സാമ്പത്തികരംഗം’ വിഷയത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡി സുധീഷ് സംഘടനാ റിപ്പോര്‍ട്ടും, ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും,
സംസ്ഥാന ട്രഷറര്‍ എ കെ ബീന വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. ഞായര്‍ രാവിലെ 10ന് സാംസ്കാരിക സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപക ലോകം അവാര്‍ഡ് ദാനം സാഹിത്യകാരന്‍ ബെന്യാമിന്‍ നിര്‍വഹിക്കും.
പകല്‍ മൂന്നിന് ട്രേഡ് യൂണിയന്‍ സൗഹൃദസമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10ന് മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ് പ്രഭാഷണം നടത്തും.
യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി റസിഡന്‍റ്എഡിറ്റര്‍ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് കലക്ടറേറ്റ് പരിസരത്തുനിന്ന് തിരുനക്കര മൈതാനിയിലേക്ക് അധ്യാപക റാലി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും



