play-sharp-fill
കെഎസ്എസ്പിഎ കോട്ടയം വിജയപുരം മണ്ഡലം സമ്മേളനം നടന്നു ; സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ഇ. എൻ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു ; പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

കെഎസ്എസ്പിഎ കോട്ടയം വിജയപുരം മണ്ഡലം സമ്മേളനം നടന്നു ; സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ഇ. എൻ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു ; പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം : രണ്ടും മൂന്നും ശതമാനക്കണക്കിലുള്ള ക്ഷാമാശ്വാസം കാലമേറെ വൈകി അനുവദിച്ചിട്ടും യഥാക്രമം 39 മാസത്തെയും 40 മാസത്തെയും കുടിശിക കവർന്നെടുത്ത ഇടതു സർക്കാർ നടപടിയിൽ ഒരിക്കലെങ്കിലും പ്രതിഷേധിക്കാൻ കഴിയാത്ത ഭരണാനുകൂല പെൻഷൻ സംഘടനകളിൽ നിന്നും അവകാശ ബോധമുള്ള പെൻഷൻകാർ രാജിവച്ച് പുറത്തുവരുന്നത് സ്വാഗതാർഹമാണെന്നും, ഇനിയും പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂടുതൽപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയംഗം ഇ. എൻ. ഹർഷകുമാർ പറഞ്ഞു.

കെഎസ്എസ്പിഎ കോട്ടയം വിജയപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ജെ. ജോസ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം കെ.ജി. പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി പി.എസ്. മുഹമ്മദ് അൻസാരി, സണ്ണി തോമസ്, അബ്ദുൾ ഖാദർ, എം.എൽ.രവീന്ദ്രൻ, എൻ.പി.രാജേന്ദ്രൻ, പി.ജെ. ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം ഭാരവാഹികളായി എൻ.പി.രാജേന്ദ്രൻ ( പ്രസിഡൻ്റ് )എ.എൻ. ഗോപാലകൃഷ്ണൻ ലില്ലിക്കുട്ടി (വൈസ് പ്രസിഡൻറുമാർ) എൻ.വി. സാബു (സെക്രട്ടറി) പി.ജെ. ജോർജ്ജ് ശശികുമാർ (ജോയിൻ്റ് സെക്രട്ടറിമാർ ) അനിൽകുമാർ നട്ടാശ്ശേരി ( ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.