
കോട്ടയം: സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതിനായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ അടക്കം മാറ്റം വരുത്തണമെന്നുമാണ് നിർദേശം.
നേരത്തെ ഓൺലൈനായി സീറ്റുകൾ റിസർവ് ചെയ്യുമ്പോൾ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം ബസുകളിൽ ജനറൽ സീറ്റുകളിൽ മുതിർന്ന പൗരൻമാർക്ക് യാത്ര ചെയ്യാമെന്നായിരുന്നു കെഎസ്ആർടിസി പറഞ്ഞത്.
ഈ രണ്ട് വാദങ്ങളും തള്ളിയ കമ്മീഷൻ, മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നും കമ്മീഷൻ വ്യക്തമാക്കി.