play-sharp-fill
തെളിവുകൾ നിരത്തി കെഎസ്ആർടിസി: സ്വിഫ്റ്റ് ബസുകള്‍  നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചു: അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്ന് കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തെളിവുകൾ നിരത്തി കെഎസ്ആർടിസി: സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചു: അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്ന് കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചെന്ന് കെഎസ്‌ആര്‍ടിസി.

സ്വകാര്യബസുകളുടെ നിരക്കിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെഎസ്‌ആര്‍ടിസിയുടെ അവകാശവാദം. ദീര്‍ഘദൂര യാത്രക്കാരില്‍ നിന്ന് സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുകയാണെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.


ഇതിനു പിന്നാലെയാണ് സ്വകാര്യ ബസുകള്‍ നിരക്കുകുറച്ചതെന്നും കെഎസ്‌ആര്‍ടിസി അവകാശവാദമുന്നയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും കുറിപ്പില്‍ വ്യക്തമാക്കി. സ്വിഫ്റ്റ് ബസുകള്‍ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുമായി ബന്ധപ്പെട്ട് വിവാദം ഉയരവെയാണ് കെഎസ്‌ആര്‍ടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കെഎസ്‌ആര്‍ടിസിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആരെയും തോല്പിക്കാനല്ല…
സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്…
ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു…
പ്രിയരേ…
നിങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കൂ…
കെഎസ്‌ആര്‍ടിസിയുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ്, സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ വ്യാപകമായ രീതിയില്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതയില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങള്‍ തിരിച്ചറിയൂ…
ഞങ്ങള്‍ ഇന്നലെ പോസ്റ്റ് ചെയ്ത “കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ അവരുടെ കൂടിയ നിരക്കുകള്‍ കുറച്ചു തുടങ്ങി. കെഎസ്‌ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുക.

കേരള സര്‍ക്കാര്‍ നിരത്തിലിറക്കിയ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ഇന്നലെ വൈകിട്ട് സ്വകാര്യ ബസിന്റെ ബാംഗ്ലൂര്‍ – തിരുവനന്തപുരം സര്‍വ്വീസ് 4000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കിയത്. എന്നാല്‍ ബുക്കിങ് സൈറ്റില്‍ നോക്കുമ്ബോള്‍ “From Rs.1599” എന്ന രീതിയില്‍ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്. വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ അവധി ദിവസങ്ങളില്‍ മാത്രം പത്രമാധ്യമങ്ങള്‍ ഈ കൊള്ളയുടെ വാര്‍ത്തകള്‍ ഇട്ടതിനുശേഷം മറ്റൊരു വിഷയത്തിലേയ്ക്ക് മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ? അന്നു കെഎസ്‌ആര്‍ടിസിയുടെ ബസുകള്‍ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണുവാന്‍ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാര്‍ഗ്ഗം എന്ന നിലയിലാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്റ ഉദയം.
ഇന്നലെ കെഎസ്‌ആര്‍ടിസി ഫെയ്സ്ബുക് പോസ്റ്റ് വന്നതിനുശേഷം സ്വകാര്യ ബസ് ലോബികള്‍ അമിത നിരക്ക് കുറച്ചതിന്റെ സ്ക്രീന്‍ ഷോര്‍ട്ട് ഞങ്ങള്‍ ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.

കെഎസ്‌ആര്‍ടിസി എന്നും യാത്രക്കാര്‍ക്കൊപ്പം,യാത്രക്കാര്‍ക്ക് സ്വന്തം.