
കോട്ടയം: കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങിയ ബസുകളില്‍ കോട്ടയം ജില്ലയ്ക്ക് കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടു ബസും പാലാ ഡിപ്പോയ്ക്കാണ് ലഭിച്ചത്.
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണിവ.
ബസുകളുടെ ആദ്യഘട്ട വിതരണമാണ് നടന്നത്. അടുത്തഘട്ടത്തില്‍ കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍ പുതിയ ബസുകള്‍ കിട്ടുമെന്നാണു പ്രതീക്ഷ.
കോട്ടയം ഡിപ്പോയില്‍ നാലു ബസുകള്‍ക്കു വരെ അപേക്ഷ നല്‍കിയിരുന്നു. മറ്റു ഡിപ്പോകളും സമാന രീതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഒപ്പം വൈക്കം, പൊന്‍കുന്നം, എരുമേലി ഡിപ്പോകളും പ്രതീക്ഷയിലാണ്. ഒരു ബസെങ്കിലും തങ്ങള്‍ക്ക് അനുവദിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
അതേസമയം, ഓണത്തോടനുബന്ധിച്ചുള്ള കെഎസ്‌ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡിപ്പോയില്‍നിന്ന് 2 സര്‍വീസുകള്‍ പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി ബെംഗളൂരുവിലേക്കും പാലായില്‍നിന്ന് ഒരു സര്‍വീസ് കോഴിക്കോട്, കല്‍പറ്റ, മാനന്തവാടി, മൈസൂരു വഴി ബെംഗളൂരുവിലേക്കുമാണ്.
പാലായില്‍നിന്നുള്ള സര്‍വീസും കോട്ടയത്തെ ഒരു സ്‌പെഷല്‍ സര്‍വീസും കഴിഞ്ഞ ദിവസം തുടങ്ങി. പാലാ ബെംഗളൂരു സ്‌പെഷല്‍ സര്‍വീസ് സെപ്റ്റംബര്‍ 7ന് ഉണ്ടാകും.
പാലായില്‍നിന്ന് മൈസൂരുവിലേക്കാണു സര്‍വീസ്. മറ്റന്നാള്‍ സര്‍വീസ് തുടങ്ങും. ഓണക്കാലം കഴിയുന്നതു വരെ സര്‍വീസ് നടത്തും.