
പത്തനംതിട്ട: പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം.
ഇയാൾ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയ ബസ് ഓഫായി നിന്നതു മൂലം വലിയ അപകടമൊഴിവായി. പമ്പ ഡ്യൂട്ടിക്കു പോകാൻ അടൂർ എആർ ക്യാംപിൽ നിന്നെത്തിയ ആയൂർ സ്വദേശിയായ മനോജ് കുമാർ എന്ന ഉദ്യോഗസ്ഥനാണു ബസ് ഓടിക്കാൻ ശ്രമിച്ചത്.
ഇയാൾ മദ്യപിച്ചാണെത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ജീവനക്കാരോടു മോശമായി പെരുമാറിയതിനുമാണു കേസ്.
എല്ലാ ദിവസവും വൈകിട്ട് 6.50നാണ് പമ്പ ബസ്. ഈ ബസ് 6.30ന് എടുക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസുകാരൻ ബഹളം വച്ചത്. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോൾ സ്ത്രീകളോട് ഉൾപ്പെടെ മോശമായി സംസാരിച്ചെന്നും ആക്ഷേപമുണ്ട്.
സ്റ്റാൻഡിൽ എത്തിയ ബസ് പ്ലാറ്റ്ഫോമിൽ പാർക്കു ചെയ്ത ശേഷം ബസ് ജീവനക്കാർ ഓഫിസിലേക്കു പോയ സമയത്തായിരുന്നു ഡ്രൈവർ സീറ്റിലേക്ക് ഇയാൾ കയറുന്നത്.
സ്റ്റാർട്ട് സ്വിച്ച് അമർത്തിയപ്പോൾ മുന്നോട്ടു നീങ്ങിയ ബസ് പെട്ടെന്നു നിന്നു. പമ്പയിൽ ഡ്യൂട്ടിക്കു പോകാനെത്തിയ മറ്റൊരു പൊലീസുകാരൻ പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ വിവരമറിയിച്ചു.
പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ സ്ഥലത്തെത്തിയപ്പോളാണ് താനും പൊലീസുകാരനാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
ഇയാൾ മദ്യ ലഹരിയിലായിരുന്നതായും ബസിനുള്ളിൽ വച്ച് ഒച്ചപ്പാട് ഉണ്ടാക്കിയതായും യാത്രക്കാർ പറയുന്നു. ഏറെ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ശേഷം കുറെ വൈകിയാണ് ബസ് പമ്പയിലേക്കു യാത്ര തിരിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയത്.
എല്ലാ ദിവസവും വൈകിട്ട് 6.50നാണ് പമ്പ ബസ്. ഈ ബസ് 6.30ന് എടുക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസുകാരൻ ബഹളം വച്ചത്. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോൾ സ്ത്രീകളോട് ഉൾപ്പെടെ മോശമായി സംസാരിച്ചെന്നും ആക്ഷേപമുണ്ട്.
സ്റ്റാൻഡിൽ എത്തിയ ബസ് പ്ലാറ്റ്ഫോമിൽ പാർക്കു ചെയ്ത ശേഷം ബസ് ജീവനക്കാർ ഓഫിസിലേക്കു പോയ സമയത്തായിരുന്നു ഡ്രൈവർ സീറ്റിലേക്ക് ഇയാൾ കയറുന്നത്. സ്റ്റാർട്ട് സ്വിച്ച് അമർത്തിയപ്പോൾ മുന്നോട്ടു നീങ്ങിയ ബസ് പെട്ടെന്നു നിന്നു.
പമ്പയിൽ ഡ്യൂട്ടിക്കു പോകാനെത്തിയ മറ്റൊരു പൊലീസുകാരൻ പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ വിവരമറിയിച്ചു.
പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ സ്ഥലത്തെത്തിയപ്പോളാണ് താനും പൊലീസുകാരനാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നതായും ബസിനുള്ളിൽ വച്ച് ഒച്ചപ്പാട് ഉണ്ടാക്കിയതായും യാത്രക്കാർ പറയുന്നു.
ഏറെ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ശേഷം കുറെ വൈകിയാണ് ബസ് പമ്പയിലേക്കു യാത്ര തിരിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയത്.



