play-sharp-fill
ഓഗസ്റ്റ്, സെപ്റ്റംബർ പെൻഷൻ ഓണത്തിനു മുൻപ് നൽകണം:വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുത്: കെഎസ്ആർടിസിയോട് ഹൈക്കോടതി

ഓഗസ്റ്റ്, സെപ്റ്റംബർ പെൻഷൻ ഓണത്തിനു മുൻപ് നൽകണം:വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുത്: കെഎസ്ആർടിസിയോട് ഹൈക്കോടതി

കൊച്ചി :കെഎസ്ആർടിസി
യിൽ നിന്നു വിരമിച്ചവർക്ക് ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പെൻഷൻ ഓണത്തിനു മുൻപു നൽകണമെന്നു ഹൈക്കോടതി നിർദേശം നൽകി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർ ദേശിച്ചു.

തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി റിട്ട. ജീവനക്കാരൻ എം.സുരേഷ് ജീ വനൊടുക്കിയതു പെൻഷൻ മുടങ്ങിയതു മൂലമാണോ എന്നു പരിശോധിച്ചിരുന്നോ എന്നും സർക്കാരിനോടു കോടതി ആരാഞ്ഞു.


ഇക്കാര്യത്തിൽ വേദനയുണ്ട്. ഒരു പൗരൻ ജീവനൊടുക്കുമ്പോൾ എന്തുകൊണ്ടു സർക്കാരിനു വേദന തോന്നുന്നില്ലെന്നും കോടതി ആരാഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൻഷൻകാർ അവിവേകമായതും അനാവശ്യവുമായ കടുത്ത പ്രവൃത്തികൾ ചെയ്യരുതെന്നു കോടതി നിർദേശിച്ചു. കോടതിയുടെ നിർദേശങ്ങളും ഉത്തരവുകളും കൃത്യസമയത്തു ജനങ്ങളിൽ എത്താത്തതു ദൗർഭാഗ്യകരമാണ്. ഇതാകാം തിരുവനന്തപുരത്തുണ്ടായ സംഭവത്തിനു കാരണം.

വിഷയത്തിൽ സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കു ന്നത് പരിഗണിക്കുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തന്നെ പെൻഷൻ നൽകാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണം. സർക്കാർ വിശദീകരണം നൽകണം. തുടർന്നു ഹർജി 4 ന് പരിഗണിക്കാൻ മാറ്റി.