ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍നിന്ന് തീയും പുകയും; ഭയന്ന് വിറച്ച്‌ യാത്രക്കാര്‍; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

മുണ്ടക്കയം ഈസ്റ്റ് : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി ബസിൽനിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബുധനാഴ്ച നാലിനായിരുന്നു സംഭവം. കട്ടപ്പനയിൽനിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസ്.

video
play-sharp-fill

ദേശീയപാതയിലേ 35-ാം മൈലിന് സമീപമെത്തിയപ്പോൾ ബസിന് അടിയിൽനിന്നും പുകയുയർന്നു. ഉടൻ ബസ് നിർത്തി. ബസിന്റെ ടയറിനോട് ചേർന്നുളള ഭാഗത്ത് പുകയും തീയും കണ്ടു. ഉടൻ യാത്രക്കാരെ ബസിൽനിന്നിറക്കി.

പെരുവന്താനം പോലീസ് അറിയിച്ചതിനെതുടർന്ന് പീരുമേട്ടിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് തീപിടിത്തം ഒഴിവാക്കി. ഇറക്കം ഇറങ്ങിവന്ന ബസിന്റെ ടയറിന്റെ ലൈനർ ചൂടായതാണ് പുക ഉയരാൻ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group