
പത്തനംതിട്ട: കെഎസ്ആർടിസി സ്കാനിയ ബസ് റദ്ദാക്കിയതിന് 82,000 രൂപ പിഴ.അടൂരിലെ അധ്യാപിക പ്രിയയുടെ യാത്ര മുടങ്ങിയതിലാണ് നടപടി. പണം അടച്ച് എംഡി അറസ്റ്റ് ഒഴിവാക്കി. അടൂരിലെ അധ്യാപിക പ്രിയയുടെ യാത്ര മുടങ്ങിയതിലാണ് നടപടി.
യാത്രക്കാരിയുടെ ഹർജിയിൽ കെഎസ്ആർടിസിക്ക് 82,000 രൂപ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ വിധിച്ചിരുന്നു. പിഴ തുക അടയ്ക്കാൻ വൈകിയതോടെ എംഡിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്നാണ് ഹർജിക്കാരിക്ക് കെഎസ്ആർടിസി നഷ്ടപരിഹാരം നൽകി അറസ്റ്റ് ഒഴിവാക്കിയത്. 2018 ഓഗസ്റ്റ് 1 ന് മൈസൂർ യാത്ര മുടങ്ങിയതിലാണ് കമ്മീഷൻ നടപടിയെടുത്തത്.
കഴിഞ്ഞ മെയ് മാസത്തില്‍ ഒരു പുള്ളിമാന്‍ കാരണം നഷ്ടം കെഎസ്ആര്‍ടിസിക്ക് ഭീമന്‍ തുകയാണ് നഷ്ടമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനിനെ ഇടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ സ്‌കാനിയ ബസ് വിട്ടുനല്‍കുന്നതിനാണ് കോടതിയിൽ പതിമൂന്ന് ലക്ഷം രൂപ കെഎസ്ആര്‍ടിസിക്ക് ചിലവഴിക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന സ്‌കാനിയ ബസാണ് വനംവകുപ്പ് എടുത്ത കേസില്‍ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നത്.
ഏപ്രില്‍ 19ന് മുത്തങ്ങക്കടുത്ത എടത്തറയില്‍ വനപാതയില്‍ റോഡിന് കുറകെയെത്തിയ മാനിനെ ബസിടിക്കുകയായിരുന്നു. മാനിന് തല്‍ക്ഷണം ജീവന്‍ പോയതോടെ വനപാലകരെത്തി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
കോടതിയിലെത്തിയ കേസില്‍ കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ ബത്തേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴയടച്ച് ബസ് വിട്ടുനല്‍കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചത്. കോടതി നിര്‍ദ്ദേശിച്ച ബോണ്ട് തുക കെഎസ്ആര്‍ടിസി അധികൃതര്‍ കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു