കെഎസ്ആർടിസി സമരത്തിൽ ഗതാഗത മന്ത്രിക്കെതിരെ സിഐടിയു;‘ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്കെന്നും കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്ത കുമാർ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം :കെഎസ്ആർടിസി സമരത്തിൽ ഗതാഗത മന്ത്രിക്കെതിരെ സിഐടിയു. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്ന് ഓർക്കണമെന്ന് കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്ത കുമാർ പറഞ്ഞു. എന്നിട്ട് ജീവനക്കാർകെതിരെ മന്ത്രി രംഗത്ത് വരുന്നു. ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്കെന്നും ശാന്ത കുമാർ തുറന്നടിച്ചു.

‘ആന്റണി രാജു കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല എന്നുള്ളത് അദ്ദേഹം അറിയണം. വിഷുവാണ്, ഈസ്റ്ററാണ്. ആഘോഷങ്ങളിൽ പോലും ജീവനക്കാർക്ക് ശമ്പളമില്ല. കഴിഞ്ഞ 40 ദിവസമായി ശമ്പളം ലഭിക്കുന്നില്ല’- ശാന്ത കുമാർ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകിയാൽ ബാങ്കിൽ നിന്ന് വായ്പ എടുത്തവർക്ക് ഒന്നും കിട്ടില്ലെന്നും ശാന്ത കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് കാലത്ത് സർക്കാർ കെഎസ്ആർടിസിക്ക് സഹായം നൽകിയിരുന്നു. ശമ്പള പരിഷ്‌കരണത്തിനും നടപടികൾ എടുത്തു. പക്ഷേ സർക്കാരിനെ കൊണ്ട് ഇടപെടലുകൾ നടത്തിക്കുന്നതിൽ മന്ത്രി പരാജയമാണെന്ന് ശാന്ത കുമാർ പറയുന്നു.