video
play-sharp-fill

കെഎസ്ആർടിസി ബസുകളിൽ ലഘു ഭക്ഷണശാല:പരീക്ഷണം ദീർഘദൂര ബസുകളിൽ

കെഎസ്ആർടിസി ബസുകളിൽ ലഘു ഭക്ഷണശാല:പരീക്ഷണം ദീർഘദൂര ബസുകളിൽ

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: ദീർഘദൂര ബസുകളിൽ ലഘു ഭക്ഷണ വിതരണ സംവിധാനം ഒരുക്കാൻ കെഎ സ്ആർടിസി. യാത്രകളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാർ വിഷമിക്കുന്നത് ഒഴിവാക്കാ നാണ് പദ്ധതി.

ടൂറിസ്‌റ്റ് ബസുകളിൽ ഡ്രൈവർ ക്യാബിനു സമീ പം ടിവി സ്‌ഥാപിച്ചിരിക്കുന്ന മാതൃകയിൽ ഷെൽഫ് ഉണ്ടാക്കി അതിലാകും ഭക്ഷണം സൂക്ഷിക്കുക. കാ പ്പി, ചായ എന്നിവയ്ക്കായി വെൻഡിങ് മെഷീനും ഒരുക്കും.

എളുപ്പത്തിൽ എടുത്തു കഴിക്കാൻ പറ്റുന്ന തര ത്തിൽ പാക്ക് ചെയ്ത്‌ത ലഘുഭക്ഷണമാണ് ഉദ്ദേശി ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിനുള്ളിൽ ഷെൽഫ്, വെൻഡിങ് മെഷീൻ എന്നിവ സ്ഥാപിക്കാനാവശ്യമായ സ്‌ഥലം കെഎ സ്‌ആർടിസി വാടക ഈടാക്കി കരാറുകാർക്കു നൽ കും. കരാറുകാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

യാത്രക്കാരിൽനിന്ന് ലഘുഭക്ഷണത്തിന്റെ പണം ഏതു സംവിധാനം വഴി ഈടാക്കും എന്നതിൽ ഇനി യും തീരുമാനമായിട്ടില്ല. സംസ്‌ഥാനത്തെ എല്ലാ ഡി പ്പോകളിൽ നിന്നുമുള്ള ദീർഘദൂര സർവീസുകളിലും പദ്ധതി നടപ്പാക്കും. പത്തനംതിട്ടയിൽ നിന്നുള്ള ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നീ സ്വിഫ്റ്റ് ബസുകളിലാണ് ആദ്യം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.