കെഎസ്ആർടിസിയില്‍ പ്രമോഷൻ നടപ്പാക്കും! സാമ്പത്തിക ബാധ്യത വന്നാലും അർഹതപ്പെട്ടവർക്ക് പ്രൊമോഷൻ നൽകും; ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ

Spread the love

കെഎസ്ആർടിസിയില്‍ പ്രമോഷൻ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകും.

video
play-sharp-fill

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിലും കുടിശിക ഉള്‍പ്പെടെയുളള ഡിഎ നല്‍കാത്തതിലും ഇടത് അനുകൂല യൂണിയനുകളില്‍പ്പെട്ടവർ ഉള്‍പ്പെടെ കടുത്ത അമർഷത്തിലാണ്. പ്രമോഷൻ നല്‍കാനുള്ള തീരുമാനം ഈ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണും എന്നാണ് പ്രതീക്ഷ.

ഗണേശ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കെഎസ്‌ആർടസിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാംതീയതി തന്നെ മുഴുവൻ ശമ്പളവും നല്‍കുന്നുണ്ട്. ഇത്തരം പരിഷ്കാരങ്ങള്‍ ഇനിയും തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ശബരിമല തീർത്ഥാടകരെ വഴിയില്‍ ഇറക്കിവിട്ട ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ ഡ്രൈവർ എൻ സജികുമാറിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടറെ കാഞ്ഞങ്ങാട് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ കണ്ടക്ടറുടെ സ്ഥലംമാറ്റം റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.