‘തൊഴിലുറപ്പിന് പോകുന്നവര്‍ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാന്‍ ആണ് പോകുന്നത്, എനിക്ക് ഒരു @#$%@* ഇല്ല. എന്റെ കുടുംബത്ത് ജീവിക്കാനുള്ള വക വേറെയുണ്ട്. ഇറങ്ങിപ്പോടീ…”; കേട്ടാലറയ്ക്കുന്ന വാക്കുകളുമായി അമ്മയുടെ പ്രായമുള്ള യാത്രക്കാരിയെ അപമാനിച്ച് ഇറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വയോധികയായ യാത്രക്കാരിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. ചിറയിന്‍കീഴ് താത്ക്കാലിത ബസ് സ്റ്റാന്‍ഡിലാണ് സംഭവം. വാക്ക് തര്‍ക്കത്തിന്റെ പേരിലാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാരിയെ അപമാനിച്ച് ഇറക്കിവിട്ടത്.
”എനിക്ക് വീട്ടിലിരുന്ന് ജീവിക്കാനുള്ള നിവൃത്തിയുണ്ട്. നിന്നെയൊന്നും പോലെ തൊഴിലുറപ്പിന് പോയി നടക്കുന്നവളല്ല.” തനിക്ക് ആഹാരം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകാനുമാണ് വനിതാ കണ്ടക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാത്രക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റായ കുട്ടി ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ആരും ബസില്‍ നിന്ന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും പറയുന്നത് കേള്‍ക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെരുമാറ്റ വൈകല്യം വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് വനിതാ കണ്ടക്ടറുടെ അസഭ്യം പറയുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്ത് നടപടി എടുത്താലും എത്ര താക്കീത് നല്‍കിയാലും എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്ന രീതിയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്. എംടി ബിജു പ്രഭാകര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കര്‍ശനമായ പെരുമാറ്റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുത്തതിന് ശേഷമാണ് ഈ സംഭവം.