പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ചു: കൊട്ടാരക്കര ഡിപ്പോയിലെ രണ്ട് കെഎസ്ആർടിസി ഡ്രൈവർമാർ അറസ്റ്റിൽ

Spread the love

 

കൊല്ലം: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർന്മാരായ സുരേഷ് , പ്രശാന്ത് കുമാർ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

 

കെഎസ്ആർടിസി യിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തിയ ദിവസമാണ് കൊട്ടാരക്കര ഡിപ്പോയിലെ 8 ബസുകളുടെ വയറിംഗ് കിറ്റുകൾ പൂർണ്ണമായും നശിപ്പിച്ചത്.

 

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർമാർ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ചേർന്നാണ് ബസുകൾ നശിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group