‘നിര്‍ബന്ധിത വിആര്‍എസ് ഇല്ല’; 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നത് നിഷേധിച്ച് കെഎസ്‌ആര്‍ടിസി
സ്വന്തം ലേഖിക
തിരുവനന്തപുരം: നിര്‍ബന്ധിത വിആര്‍എസ് ഇല്ലെന്ന് വ്യക്തമാക്കി കെഎസ്‌ആര്‍ടിസി.
വിആര്‍എസ് നല്‍കേണ്ട 7200 പേരുടെ പട്ടിക കെഎസ്‌ആര്‍ടിസി തയ്യാറാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ കെഎസ്‌ആര്‍ടിസി ഇത് നിഷേധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക് ഹാജരാകാത്ത 1243 ജീവനക്കാരുണ്ട്. ഇവര്‍ക്ക് വേണ്ടി രണ്ട് വര്‍ഷം മുന്‍പാണ് 200 കോടി ചോദിച്ചത്.
വിആര്‍എസ് സാധ്യത വിദൂരമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. കെഎസ്‌ആര്‍ടിസിയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിആര്‍എസ് നല്‍കാന്‍ ആലോചനയുണ്ടെന്നായിരുന്നു വിവരം.
ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പള ഭാരം കുറയ്ക്കാനുള്ള ധനവകുപ്പ് നിര്‍ദേശപ്രകാരമാണ് കെഎസ്‌ആര്‍ടിസിയുടെ വിആര്‍സ് പാക്കേജെന്നായിരുന്നു വിവരം.
Third Eye News Live
0