കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരസി; കെഎസ്‌ആര്‍ടിസിയുടെ പുത്തൻ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു

Spread the love

കോഴിക്കോട്: കെഎസ്‌ആർടിസിയുടെ പുത്തൻ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു.

video
play-sharp-fill

ഓണത്തിന് സർവീസ് ആരംഭിച്ച പുത്തൻ ബസാണ് ക്രിസ്മസ് രാത്രിയില്‍ കോഴിക്കോട് കൊയിലണ്ടിയില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം-കൊല്ലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന സെൻട്രല്‍ ഡിപ്പോയുടെ കെ.എസ് 449 ഡിപ്പോ നമ്ബറിലുള്ള കെ.എല്‍.

15 എ .2885 വോള്‍വോ 9006 മോഡല്‍ മള്‍ട്ടി ആക്സില്‍ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറുടെ ഭാഗത്ത പെയിന്റ് ഇളകിപ്പോയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായിലാണ്ടിയില്‍ വച്ചു ദേശീയ പാത അടിപ്പാതയിലൂടെ പോകുമ്പോള്‍ അരികിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരസുകയായിരുന്നു. ഓടിത്തുടങ്ങിയിട്ട് മാസങ്ങള്‍ കഴിയുന്നതിനിടെയാണ് അപകടം.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടെങ്കിലും പരാതിയോ കാര്യമായ പരിക്കോ ഇല്ലാത്തതിനാല്‍ ബസ് സർവീസ് തുടർന്നു. ബസ് അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മന്ത്രി കെ.ബി. ഗണേഷ് കുമാർ മുൻകൈ എടുത്താണ് വോള്‍വോ ബസുകളിറക്കിയത്. അടുത്തിടെ വോള്‍വോയുടെ ഏറ്റവും പുതിയ സ്ലീപ്പർ ബസുകളും കെഎസ്‌ആർടിസി സ്വന്തമാക്കിയിരുന്നു.