
അഷ്ടമുടിയിലെ ഹൗസ് ബോട്ട് യാത്ര,സൈലന്റ് വാലിയിലെ കാനന യാത്ര,ചതുരംഗപ്പാറയും മൂന്നാറും കണ്ടുള്ള ഹൈറേഞ്ച് യാത്ര,ട്രിവാൻഡ്രം സ്പിരിച്വൽ ട്രിപ്പുകൾ, ; ‘സൈലൻ്റ് വാലി മുതൽ തിരുവനന്തപുരം വരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര ഒരുക്കി കെഎസ്ആർടിസി വൈക്കം ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ
വൈക്കം: അടിപൊളി യാത്ര ഒരുക്കി കെഎസ്ആർടിസി വൈക്കം ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ. സൈലന്റ് വാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു മാർച്ച് മാസത്തിൽ തന്നെ ഇരുപതോളം യാത്രകളാണു കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
കൊല്ലം അഷ്ടമുടിയിലെ ഹൗസ് ബോട്ട് യാത്ര,സൈലന്റ് വാലിയിലെ കാനന യാത്ര,ചതുരംഗപ്പാറയും മൂന്നാറും കണ്ടുള്ള ഹൈറേഞ്ച് യാത്ര, വീഗാലാൻഡിലേക്കു വനിതാ യാത്ര, ഗവി യാത്ര, ഇടുക്കി അഞ്ചുരുളി രാമക്കൽമേട്, തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങൾ അടങ്ങിയ ട്രിവാൻഡ്രം സ്പിരിച്വൽ ട്രിപ്പുകൾ, ഗുരുവായൂർ,
വടക്കുംനാഥൻ ക്ഷേത്രം ഉൾപ്പെടെയുള്ള 5 ക്ഷേത്രങ്ങൾ അടങ്ങിയ ഗുരുവായൂർ പാക്കേജ്, പത്തനംതിട്ടയിലെ വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾ അടങ്ങിയ പാക്കേജ്, മലപ്പുറം ക്ഷേത്രദർശന യാത്ര, മലബാർ തെയ്യക്കാഴ്ച എന്നിങ്ങനെ നിരവധി യാത്രകളാണു യാത്രാസ്നേഹികളെ കാത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടർലായിലെ വനിതാദിന ഓഫറുകൾ ഉപയോഗപ്പെടുത്തി പകുതി നിരക്കിൽ വനിതകൾക്ക് മാത്രമായി സ്പെഷൽ യാത്ര 8ന് രാവിലെ 10ന് വൈക്കത്തു നിന്നാരംഭിക്കും. മാർച്ച് 9ന് ചതുരംഗപ്പാറയിലേക്കും ആഡംബര ക്രൂയിസ് ആയ നെഫർറ്റിറ്റിയിൽ അറബിക്കടലിലേക്കും യാത്ര നടത്തും. 13ന് ആറ്റുകാൽ പൊങ്കാലയ്ക്ക് അഞ്ചോളം ബസുകൾ പുറപ്പെടും. 14ന് സൈലന്റ് വാലി. ഇത്തവണ അവധിക്കാലത്തിനു മുൻപ് തന്നെ യാത്രകൾ സജീവമായി.
ഏപ്രിൽ, മേയ് മാസങ്ങളിൽ കാലാവസ്ഥയ്ക്ക് അനുസൃതമായി വിവിധ ട്രിപ്പുകൾ ക്രമീകരിക്കുകയാണ് വൈക്കം ഡിപ്പോ. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസഹിതം വരുന്നവർക്ക് ഒക്കെ തീം ഓറിയന്റഡ് യാത്രകളും വൈക്കം ബജറ്റ് ടൂറിസം പദ്ധതി ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സന്തോഷവും സ്ഥാപനത്തിന്റെ വളർച്ചയും ഒപ്പം സാമൂഹിക പ്രതിബദ്ധതയും ചേർത്തു പിടിച്ചാണു വൈക്കം ബിടിസിയുടെ യാത്ര. കഴിഞ്ഞ മാസം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച സ്നേഹ യാത്രകൾ വമ്പൻ ഹിറ്റായിരുന്നു.
ജീവനക്കാരും വിവിധ സ്പോൺസർമാരും മുന്നിട്ടിറങ്ങിയാണു രണ്ടു സ്നേഹ യാത്രകൾ സംഘടിപ്പിച്ചത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ മറ്റു വിഭാഗങ്ങൾക്കും സുമനസ്സുകളുടെ സഹായത്തോടെ യാത്രകൾ ഒരുക്കുകയാണു സ്നേഹയാത്ര.10, 12, ക്ലാസിലെ കുട്ടികളുടെ പരീക്ഷ പൂർത്തിയായാൽ ഉടൻ കുട്ടികൾക്കായി ലക്ഷ്യയാത്ര എന്ന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്.